സർവ്വീസിലിരിക്കുന്ന അധ്യാപകർക്കുകൂടി കെ ടെറ്റ് നിർബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിര നിയമ നിർമ്മാണം നടത്തണമെന്ന് നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ എസ് ടി എ ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം. പി.എസ്.സി വഴി നിയമനം ലഭിച്ച് തസ്തിക നഷ്ടം മൂലം എച്ച് ടി വി ഉൾപ്പെടെയുള്ള തസ്തികകളിൽ പുനർവിന്യസിക്കപ്പെട്ട അധ്യാപകർക്ക് ശമ്പളം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സമാപന സമ്മേളനം എൻ എസ് ടി എ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ ശ്രീഷു ഉദ്ഘാടനം ചെയ്തു. ഷിംന രാഘവൻ, എസ്. ശ്രുതില, എസ് .ആർ ഷിനിജ, ഋത്വിക് ബാലുശ്ശേരി,എ.ആദർശ്, കെ.വി.സിജി, എം ധന്യ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സായൂജ് ശ്രീമംഗലം (പ്രസിഡൻ്റ്), കെ.പി സജീഷ്, ഷിംന രാഘവൻ, (വൈ.പ്രസിഡൻ്റുമാർ), എം.കെ സുരേഷ്കുമാർ (ജന. സെക്രട്ടറി), കെ.കെ സകീഷ്, പി.എസ് ഋത്വിക് (ജോ. സെക്രട്ടറിമാർ), സാജു പേരാമ്പ്ര (ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു.
