പേരാമ്പ്ര. കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ 36മത് കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ തുടങ്ങി. 16,17തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി “ജനപക്ഷ പോലീസ് പുതിയ കാഴ്ചപ്പാടുകൾ “എന്ന സെമിനാർ കെ എം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു.പി മുഹമ്മദ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുനീർ എരവത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദിനേശൻ, മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്, പോലിസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പി സുനിൽ,സെക്രട്ടറി ശിവദാസ്,സംസാരിച്ചു.
ജില്ലാ ട്രഷറർ എം രഞ്ജിഷ്മോഡറേറ്റർ ആയി. പ്രേംജി കെ നായർ (സംസ്ഥാന ട്രഷറർ )വിഷയാവതരണം നടത്തി.സുനിൽ തുഷാര സ്വാഗതവും അജീഷ് വാഴയിൽ നന്ദിയും പറഞ്ഞു. തുടർന്ന് ഒരു കോഴിക്കോടൻ ഹൽവ നാടകം അരങ്ങേറി.
