പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം പ്രതീക്ഷാനിർഭരം

യുഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനിരോധന സമിതിയുടെ സത്യാഗ്രഹാവശ്യങ്ങൾ രണ്ടും നടപ്പിലാക്കുമെന്നും അബ്കാരി നയം ചർച്ച ചെയ്യുമ്പോൾ മദ്യനിരോധന സമിതി നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സമര സമാപന വേളയിലെ പ്രഖ്യാപനം പ്രതിക്ഷാനിർഭരമാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന കോഡിനേറ്റർ പ്രൊഫ.ടി.എം. രവീന്ദ്രൻ പറഞ്ഞു. മുചുകുന്നിൽ നടന്ന സമിതിയുടെ പ്രവർത്തകസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു.

914 ദിവസം നീണ്ടു നിന്ന മലപ്പുറം സത്യാഗ്രഹശേഷം നാട്ടിലെത്തുന്ന നേതാക്കൾക്കുള്ള സ്വീകരണ സംഘത്തിനും സത്യാഗ്രഹികളെ വീട്ടിലെത്തിച്ച മലപ്പുറം ജില്ലാ നേതാക്കൾക്കും കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമത്തിനും മുഖ്യ സത്യാഗ്രഹികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും പദ്മിനിയും പ്രത്യഭിവാദ്യമർപ്പിച്ചു. ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ് സർക്കാർ റദ്ദു ചെയ്ത തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിയന്ത്രണാധികാരം പുനസ്ഥാപിക്കണമെന്നും ഇളംതലമുറ ലഹരിയിൽ പെടാതിരിക്കാൻ എൽ.പിP ക്ലാസ്സ് മുതല്ക്കേ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ചേർക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം. സമിതി ചീഫ് കോഡിനേറ്റർ പ്രൊഫ.ടി.എം. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പൊഫ. ഒ.ജെ. ചിന്നമ്മ, ചൈത്രം രാജീവൻ , പഞ്ചായത്ത് മെമ്പർ രമ്യ സുർജിത്ത്, മജീദ് മാടമ്പാട്ട്, ഉമ്മർ മഞ്ചേരി, നിഷാദ് മടപ്പള്ളി, പുസ്തക ഭവൻ കരുണൻ, വി.കെ.ദാമോദരൻ, ആമിന സലാം പട്ടർ പട്ടർകടവ്, , ഇ.കെ. പ്രജേഷ്, സുബൈർ ഇടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.