റിപ്പബ്ലിക്ദിനത്തിൻ്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പയ്യോളിയിൽ അക്ഷര കരോൾ സംഘടിപ്പിച്ചു

രാജ്യം റിപ്പബ്ലിക് ആയതിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ നിർദ്ദേശം അനുസരിച്ചു പൊതുജന വായനശാല കുറിഞ്ഞിത്താര അക്ഷര കരോൾ സംഘടിപ്പിച്ചു. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺപി എം ഹൈറുന്നീസ അദ്യക്ഷയായിരുന്നു. വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ കരോൾ ലക്ഷ്യപ്രഖ്യാപനം നടത്തി. ഡിവിഷൻ കൗൺസിലർ തുഷാര, വായനശാല സെക്രട്ടറി എ ടി ചന്ദ്രൻ, ഷൈജു ടി ഇ കെ മഹേഷ്‌ മാസ്റ്റർ എ ടി, പ്രഭാത് മാസ്റ്റർ എ ടി സംസാരിച്ചു

Leave a Reply

Your email address will not be published.