കോഴിക്കോട് ജില്ല പഞ്ചായത്ത് എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സജ്ജം’26 ദ്വിദിന തീവ്ര പരിശീലന ക്യാമ്പ് മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ഷബീർ ജന്നത് അധ്യക്ഷനായി.
മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നങ്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗം സുനിത ആച്ചികുളങ്ങര, പ്രിൻസിപ്പൽ എച്ച് എം മുഹമ്മദ് കെഎം, ദിനേശൻ പാഞ്ചേരി, പ്രീതി.എം, രാഹുൽമാസ്റ്റർ, ശിഖ, ശോഭിത്ത് മാസ്റ്റർ, ശ്രീകല ടീച്ചർ, അഫ്സ ടീച്ചർ, മിനിമോൾ ടീച്ചർ, തേജ ടി.കെ. എന്നിവർ സംസാരിച്ചു.
