കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു (25) എന്ന രേഷ്മയുടെ മരണത്തിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ആൺ സുഹൃത്ത് കുഡ്ലു മന്നിപ്പാടി സ്വദേശി സന്ദേശി(29)നെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വാടക വീട്ടിലെ കിടപ്പുമുറിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഫെബ്രുവരി ഒൻപതാം തീയതി ഉച്ചയ്ക്കാണ് ആദൂർ, ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ കുഡ്ലു, ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടുലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള ചിന്നുപാപ്പു എന്തിനാണ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായി സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു.
