കാഞ്ഞിലശ്ശേരിയിൽ നാദവിസ്മയമായി ആലിൻ കീഴ്‌മേളം

 

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആലിൻകീഴ് മേളംആസ്വാദകർക്ക് നാദവിസ്മയമായി.മേള കലാനിധി കാഞ്ഞിലശ്ശേരിവിനോദ് മാരാരുടെ പ്രമാണത്തിൽ പാണ്ടിയും, പഞ്ചാരിയും ചെമ്പടയും നാദമഴയായ്പെയ്തിറങ്ങി.

വെള്ളിയന്നൂർ സത്യൻമാരാർ,മുചുകുന്ന് ശശി മാരാർ, മേള കലാരത്നം സന്തോഷ് കൈലാസ്, കൊട്ടാരം ബിനു മാരാർ,റിജിൽ കാഞ്ഞിലശ്ശേരി രഞ്ജിത്ത് മാരാർ മേപ്പയ്യൂർ ,മാരായമംഗലം രാജീവൻ, അരവിന്ദൻ കാഞ്ഞിലശ്ശേരി, വളയനാട് ശരവണൻതുടങ്ങി എഴുപതിൽപ്പരംവാദ്യപ്രതിഭകൾ പങ്കെടുത്തു.

മഹാശിവരാത്രി ദിനത്തിൽ കാലത്ത് മുതൽ സർവ്വൈശ്വര്യ പൂജ,സഹസ്രകുംഭാഭിഷേകം .നൂറ്റിഅൻപതിൽപ്പരം നർത്തകിമാർ ഒരുക്കുന്നശിവദം ശാസ്ത്രീയ നൃത്താർച്ചന.ഉച്ചയ്ക്ക് പ്രസാദഊട്ട്,ദീപരാധനയ്ക്കുശേഷം ശയനപ്രദക്ഷിണം.രാത്രി ഭക്തിഗാനമേള, ഇരട്ടത്തായമ്പക.

Leave a Reply

Your email address will not be published.