താമരശ്ശേരിയിൽ ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

താമരശ്ശേരിയിൽ ലോറി ഇടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ (70) ആണ് മരിച്ചത്. അപകടത്തിൽ ഉദയകുമാർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീണതോടെ ലോറി ദേഹത്ത് കയറി ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.