ആരോ​ഗ്യം ആനന്ദം: ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിനും എക്സ്പോയുംസംഘടിപ്പിച്ചു

സംസ്ഥാന സർക്കാറിന്റെ ആരോ​ഗ്യം ആനന്ദം പദ്ധതിയുടെ ഭാ​ഗമായി ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, കൊയിലാണ്ടി നിയോജക മണ്ഡലം എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുഷ് ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിനും എക്സ്പോയും സംഘടിപ്പിച്ചു. എക്സ്പോ ന​ഗരസഭാ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോ​ഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ പി സുധീഷ് അധ്യക്ഷനായി. ഡോ. ബി ജെ സോണി മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജേഷ് പദ്ധതി വിശദീകരിച്ചു. ഡോ. മുഹമ്മദ് തസ്ലീം, ഡോ. അഞ്ജന രാജേഷ്, ഡോ. യു നിഖിൽ, ഡോ. ഹൈറുന്നിസ, ഡോ. കെ സി പ്രതിഭ, ഡോ. സിബി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം, ആരോ​ഗ്യ പരിപാലനം തുടങ്ങിയ ജീവിത ശൈലികൾക്കാണ് ക്യാമ്പയിനിൽ ഊന്നൽ നൽകുന്നത്. ഇതോടനുബന്ധിച്ച് ടൗൺ ഹാളിൽ ഹെൽത്ത് ചെക്കപ്പ്, ഹെൽത്തി ഫുഡ്, ഹെൽത്ത് മോണിറ്ററിങ് കാർഡ് വിതരണം, ഹെൽത്ത് എക്സസൈസ്, ഹെൽത്ത് എക്സിബിഷൻ, സൗജന്യ നേത്ര പരിശോധന, തൈറോയ്ഡ് സ്ക്രീനിം​ഗ് ടെസ്റ്റ്, സൗജന്യ ജീവിതശൈലി രോ​ഗ സ്ക്രീനിം​ഗ് ടെസ്റ്റ് എന്നിവ നടന്നു. പരിശോധനകൾക്ക് വിധേയമായവർക്ക് വേണ്ട തുടർചികിത്സകൾ പെരുവട്ടൂർ താലൂക്ക് ഹോമിയോ ആശുപത്രി, പയ്യോളി താലൂക്ക് ആയുർവ്വേദ ആശുപത്രി എന്നിവിടങ്ങളിൽ നൽകും.

Leave a Reply

Your email address will not be published.