മുചുകുന്ന് യുപി സ്കൂൾ 126-ാം വാർഷികാഘോഷവും യാത്രയയപ്പും നടത്തി. മനുഷ്യരെ സൃഷ്ടിക്കുന്ന മഹാപ്രസ്ഥാനമാണ് വിദ്യാലങ്ങളെന്ന് കവി വീരാൻകുട്ടി പറഞ്ഞു. മുചുകുന്ന് യുപി സ്കൂൾ 126-ാം വാർഷികാഘോഷത്തിലും യാത്രയയപ്പ് സമ്മേളനത്തിലും മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് മാത്രമാണ്. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് മനുഷ്യനാവുന്നത്. ഇതിൽ വലിയ പങ്ക് വഹിക്കുന്നത് അധ്യാപകരാണ് – വീരാൻകുട്ടി പറഞ്ഞു.
സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക എം.കെ. സിന്ധു, അധ്യാപകൻ എ. മനോജ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. സി.കെ. ശ്രീകുമാർ അധ്യക്ഷനായി. സന്തോഷ് കുന്നുമ്മൽ, ഒ. രഘുനാഥ്, വി. പി. ഭാസ്കരൻ, മൊയ്തുഹാജി തൊടുവയൽ, രവീന്ദ്രൻ മുചുകുന്ന്, ബിജേഷ് രാമനിലയം, എം. ഫഹദ്, ഷീബചിറ്റാരിക്കൽ, സച്ചിദ് ദാസ് എന്നിവർ സംസാരിച്ചു.
