സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി തൊഴിൽവകുപ്പ് ഉത്തരവിറക്കി. മേയ് 20 വരെയാണ് ക്രമീകരണം.

ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളത് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.

Leave a Reply

Your email address will not be published.