തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ഹിയറിംഗിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഹിയറിംഗ് നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. എല്ലാവരുടെയും ഹിയറിംഗ് നടത്തി കൃത്യത ഉറപ്പുവരുത്തിയാണ് വോട്ടർ പട്ടിക പുതുക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
ഹിയറിംഗിലൂടെ ഇതുവരെ 39,297 പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ 33,450 പേർ താമസം മാറിയവരും 1,630 പേർ വിദേശ പൗരത്വം നേടിയവരുമാണ്. കൂടാതെ, എന്യൂമറേഷൻ കാലയളവിൽ മരിച്ച 4,217 പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തു.
തീവ്ര പരിഷ്കരണ നടപടികൾക്ക് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക ഈ മാസം 21ന് പ്രസിദ്ധീകരിക്കും.
