ശുചിത്വബോധവൽക്കരണത്തെ സാമൂഹിക ചർച്ചകളിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന “സ്വച്ഛ ദർപ്പൺ” സംസ്ഥാന എൻ.എസ്.എസ്. ചലച്ചിത്രമേളക്ക് ഫാറൂഖ് കോളേജിൽ തുടക്കമായി. നാഷണൽ സർവീസ് സ്കീം കേരള, ലക്ഷദ്വീപ് റീജിയണൽ ഡയറക്ടറേറ്റ്, സംസ്ഥാന എൻ.എസ്.എസ്.വിഭാഗം, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഫറൂഖ് കോളേജിലും ഫറൂഖ് ട്രെയിനിങ് കോളേജിലുമായാണ് ചലച്ചിത്രമേള നടക്കുന്നത്. കേരളത്തിലെ 4,000 ത്തോളം വരുന്ന വിവിധ എൻ.എസ്.എസ്. യൂണിറ്റുകൾക്കുവേണ്ടി നടത്തുന്ന മത്സരത്തിൽ ഏകദേശം എഴുപത്തെട്ടോളം ഫിലിമുകളാണ് പ്രദർശിപ്പിക്കുന്നത്. ശുചിത്വരംഗത്തെ വിദഗ്ധരുമായി സംവാദങ്ങൾ, ചർച്ചാസഭകൾ, അനുഭവം പങ്കിടൽ, മെഗാ ശുചിത്വ എകസ്പോ,സെമിനാറുകൾ, ഹരിത കർമ്മ സേനക്കാർക്കുള്ള കലാ മത്സരങ്ങൾ, മെഗാ ശുചീകരണ പരിപാടികൾ, എന്നിവയും ഫെസ്റ്റിവലിൻ്റെ ഭാഗമാകും. ദേശീയ തലത്തിൽ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ഇതാദ്യമായാണ് ശുചിത്വം പ്രമേയമാക്കിക്കൊണ്ട് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം
പ്രശസ്ത സംവിധായകൻ ജി.പ്രജേഷ് സെൻ നിർവഹിച്ചു. കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി.ദേവിപ്രിയ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ബിനോജ് സെബാസ്റ്റ്യൻ, എൻ.എസ്.എസ്. റീജണൽ ഡയറക്ടറേറ്റ് യൂത്ത് ഓഫീസർ പിയൂഷ് എന്നിവർ മുഖ്യാതിഥികളായി. ശുചിത്വമിഷൻ കോഡിനേറ്റർ രാകേഷ് ഇ.ടി.(കെ.എ.എസ്.) ശുചിത്വ പ്രതിജ്ഞയും സന്ദേശവും നൽകി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്.പ്രോഗ്രാം കോഡിനേറ്റർ ഡോ. വി വിജയകുമാർ സ്വാഗതപ്രസംഗവും കോഴിക്കോട് എൻ.എസ്.എസ്. ഡിസ്ട്രിക്ട് കോഡിനേറ്ററും ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഫസീൽ അഹമ്മദ് നന്ദിയും പറഞ്ഞു. ഓർഗനൈസിംഗ് കമ്മിറ്റി കൺകാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മുഹമ്മദ് സലീം, ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന, വയനാട് ജില്ല ഡിസ്ട്രിക്ട് കോർഡിനേറ്റർ വിനോദ് തോമസ്, മലപ്പുറം ജില്ല കോഡിനേറ്റർ മുഹമ്മദ് നൗഫൽ എ, പാലക്കാട് ജില്ലാ കോഡിനേറ്റർ മുഹമ്മദ് റഫീഖ് കെ, തൃശൂർ ജില്ലാ കോഡിനേറ്റർ രഞ്ജിത്ത് എ, ഫറൂഖ് കോളേജ് എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസറും കൺവീനറുമായ ഡോ.ടി. മൺസൂറലി, ഡോ.വഹീദ ബീഗം, ഫറൂഖ് ട്രെയിനിങ് കോളേജ് റിസർച്ച് കോഡിനേറ്റർ ഡോ. ടി. കെ. ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടത്തിവരുന്ന പരിപാടിയിൽ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ഹരിതകർമ്മസേനയുടെ കലാപരിപാടികളും മെഗാ ക്ലീനിങ് ഡ്രൈവുകളും വിവിധ നാഷണൽ സെമിനാറുകളും സംഘടിപ്പിക്കും.
