മലപ്പുറം: പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിയെ 2022 സെപ്റ്റംബറിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രചോദനാത്മക വീഡിയോകൾ പങ്കുവെച്ചുവരുന്ന വ്യക്തിയാണ്.
