കോഴിക്കോട് : തൊഴിൽ നിയമ പരിഷ്കരണങ്ങൾക്കെതിരെ നടത്തിയ ദേശീയ പണിമുടക്കിന് അനുഭവം പ്രകടിപ്പിച്ചും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും കേരള ഗസറ്റെഡ് ഓഫീസഴ്സ് യൂണിയൻ കരിദിനം ആചരിച്ച് ടാക്സ് കോംപ്ലക്സ്കിൽ പ്രകടനം നടത്തി.
അഞ്ച് വർഷമായി സംസ്ഥാന സർക്കാർ തുടരുന്ന നീതി നിഷേധങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വർഷാവസനത്തിലുള്ള ഇൻകം ടാക്സ് കുടിശ്ശിക കൂടി അടുത്ത മാസ ശമ്പളത്തിൽ നിന്നും അടക്കാൻ ജീവനക്കാർ പെടാ പാട് പെടുകയാണ്. ഈ സാഹചര്യങ്ങളിൽ കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾ അതേ പടി പിന്തുടരുന്ന സംസ്ഥാന സർക്കാരിനെതിരെക്കൂടി പ്രതികരിക്കാൻ തയ്യാറാകാതെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഏകപക്ഷീയമായ സമരത്തിലേക്ക് തള്ളി വിട്ട ഭരണാനുകൂല സംഘടനകളുടെ സമീപനം വഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഷിജു പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. എം ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. കൊളത്തൂർ നാരായണൻ, രാജേഷ് തോമസ്, വിപിൻ എ കെ, പ്രമേഷ് വി കെ, സുനിൽ കുമാർ വി പി, സുമേഷ് പി എന്നിവർ പ്രസംഗിച്ചു. ജിഷ കെ സ്വാഗതവും വിപിൻ എ കെ നന്ദിയും പറഞ്ഞു.
