തൃക്കോട്ടൂർ: ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 15 ഞായറാഴ്ച നടക്കും. ക്ഷേത്രം മേൽശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.
രാവിലെ ഗണപതി ഹോമവും അഖണ്ഡനാമജപവും നടക്കും. രാവിലെ 7.30ന് മഹാമൃത്യുഞ്ജയ ഹോമം നടത്തും. കൂടാതെ ‘കുവളത്തിലർച്ചന’ എന്ന പ്രത്യേക വഴിപാടും ഉണ്ടായിരിക്കും.
മഹാമൃത്യുഞ്ജയ ഹോമത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
