ദേശീയ പണിമുടക്ക്: കൊയിലാണ്ടിയിൽ പ്രകടനവും ധർണ്ണയും

കൊയിലാണ്ടി: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാനും സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗവുമായ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സി.ടി.ടി.യു ഏരിയ സെക്രട്ടറി സി. അശ്വനിദേവ് സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആർ.എം. രാജൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. എസ്. സുനിൽ മോഹൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിതേഷ് ശ്രീധർ, എ.കെ.എസ്.ടി.യു നേതാവ് രമേശ് ചന്ദ്ര, എം.എ. ഷാജി, പി. സത്യൻ, യു.കെ. പവിത്രൻ, ഗണേശ് കക്കഞ്ചേരി, എസ്.കെ. ജയ്സി, കെ. മിനി, വി.കെ. സുധീഷ്, പി. ബിജു, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.