കറൻ്റ് പോയാൽ സെക്ഷൻ ഓഫീസിലേക്ക് വിളിക്കേണ്ടതില്ല. പകരം വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാം

കറന്റ് പോയാൽ ഉടൻ സെക്ഷൻ ഓഫീസിലേക്ക് വിളിക്കുന്നത് നമ്മളിൽ പലരുടെയും പതിവാണ്. എന്നാൽ ഒരേസമയം നിരവധി പേർ വിളിക്കുമ്പോൾ ലാൻഡ്‌ഫോൺ തിരക്കിലാകുന്നത് സ്വാഭാവികമാണ്. കോൾ കിട്ടാതെ വരുമ്പോൾ നമ്മൾക്ക് ഉണ്ടാകുന്ന അസൗകര്യവും അസ്വസ്ഥതയും പറയേണ്ടതില്ല.

ഇനി വിഷമിക്കേണ്ടതില്ല, സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതെ തന്നെ വളരെ എളുപ്പത്തിൽ പരാതി രജിസ്റ്റർ ചെയ്യാം. 94 96 00 1912 എന്ന നമ്പരിലേക്ക് വാട്ട്സ്ആപ്പിൽ ഒരു മെസേജ് അയച്ചാൽ മതി. നിങ്ങളുടെ പരാതി ഉടൻ തന്നെ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലെത്തുകയും ആവശ്യമായ നടപടി വേഗത്തിൽ ആരംഭിക്കുകയും ചെയ്യും.

അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്മെൻ്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്സാപ് വഴി ആവശ്യപ്പെടാം. നമ്പർ ഇപ്പോൾത്തന്നെ സേവ് ചെയ്തോളൂ… 94 96 00 1912

Leave a Reply

Your email address will not be published.