നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്ത്, നമ്പ്രത്ത്കര, സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് 18/02/2026 തിയ്യതി രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്,യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
തസ്തിക: യോഗ ഇൻസ്ട്രക്ടർ
യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ഒരു വർഷമെങ്കിലും കാലദൈർഘ്യമുള്ള പി ജി ഡിപ്ലോമ,
ഡിപ്ലോമ ഇൻ യോഗ യോഗ ടീച്ചർ ട്രെയിനിങ് (SRC), BNYS, BAMS, MSc (Yoga), MPhil (Yoga)
ഒഴിവ്: 1
ഏകീകൃത ശമ്പളം: 14000/
പ്രായപരിധി: 01/01/2026 ന് 40 വയസ്സ് കവിയരുത്
