പന്തലായനി അഘോരശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം തുടങ്ങി. 10 ന് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി. 11 ന് പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന്.12 ന് ഭക്തിഗാനമേള. 13 ന് മെഗാഷോ’ 14 ന് കാളിയമ്പത്ത് ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി. തിരുവാതിരക്കളി, ഭജൻസ് മഹാശിവരാത്രി നാളിൽ മധു ഭരതാഞ്ജലിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നർത്തകർ അവതരിപ്പിക്കുന്ന അഖണ്ഡ നൃത്താർച്ചന. വൈകീട്ട് ശയനപ്രദക്ഷിണം.

ശിവരാത്രി നാളിൽ ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി ശിവപ്രസാദ് നമ്പൂതിരി വിശേഷാൽ പൂജകൾ നിർവ്വഹിക്കും.

Leave a Reply

Your email address will not be published.