ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണു കോതമംഗലം സ്കൂൾ വിദ്യാർഥിനിക്ക് പരിക്ക്

/

കൊയിലാണ്ടി സ്കൂളിൽ നിന്നും കൂട്ടുകാർക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനി റോഡിൽ തെറിച്ചുവീണു.കോതമംഗലം ജി എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മണമൽ ചെമ്പിൽ വയൽ ആരാധ്യ ( ആറ്) യാണ് ഓട്ടോയിൽ നിന്ന് വീണത്. രാകേഷിൻ്റെ മകളാണ് ആരാധ്യ .കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിന് സമീപം തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.അമിതവേഗതയിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽ നിന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഉടൻതന്നെ റോഡിൽ നിന്ന് ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.കുട്ടിയുടെ കാലിനും കഴിക്കും പരിക്കേറ്റിട്ടുണ്ട്.സംഭവം നടന്ന ഉടൻ ഓടിക്കൂടിയവർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.സ്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗതയിലാണ് പോകുന്നതെന്ന് പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.കുട്ടികൾ വീഴാതിരിക്കാൻ ഓട്ടോയിൽ സുരക്ഷാ വേലി ഒന്നുമില്ലെന്ന ആക്ഷേപവും ഉണ്ട്.

Leave a Reply

Your email address will not be published.