“യൂ ഡി എഫ് പുതുയുഗ യാത്ര” ജില്ലയിൽ അന്തിമ രൂപമായി

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പി കെ കുഞ്ഞാലികുട്ടി സാഹിബ്‌ ഉപ നായകനായിട്ടുള്ള യൂ ഡി എഫ് സംസ്ഥാന നേതാക്കൾ അംഗങ്ങളായിട്ടുള്ള യൂ ഡി എഫ് പുതുയുഗ യാത്ര ഫെബ്രുവരി 11,12 തിയ്യതികളിൽ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. ഇടത് ദുർഭരണത്തിന് എതിരായി ഉയർന്നു വരുന്ന ജനവികാരത്തെ അടിവര ഇട്ടുകൊണ്ടും ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തെ മാർകിസ്റ്റ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചു ഭരണ രംഗത്ത് യൂ ഡി എഫിന്റെ പുതുയുഗ പിറവി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് നടത്തുന്ന പുതു യുഗ യാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശോഞ്ജലമായ സ്വീകരണം നൽകും.

ജാഥയെ 11/02/2026 ബുധനാഴ്ച കാലത്തു 10 മണിക്ക് ജില്ലാ അതിർത്തിയായ തൊട്ടിപാലത്തു വെച്ച് ജില്ലാ യൂ ഡി എഫ് നേതാക്കന്മാർ സ്വീകരിക്കും. തുടർന്ന് 10 മണിക്ക് കുറ്റ്യാടി നിയോജക മണ്ഡലം യൂ ഡി എഫ് കമ്മിറ്റി കുറ്റ്യാടി ടൗണിൽ വെച്ച് നടത്തുന്ന സ്വീകരണ പരിപാടി മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

11 മണിക്ക് നാദാപുരം നിയോജക മണ്ഡലം യൂ ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ടൗണിൽവെച്ച് നടത്തുന്ന സ്വീകരണ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക്‌ 2 മണിക്ക് വടകരയിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടി ബഹു. വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.

തുടർന്ന് 3 മണിക്ക് പേരാമ്പ്ര ടൗണിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടി ബഹു. കേരള കോൺഗ്രസ്സ് നേതാവ് മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4 മണിക്ക്
കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടി ബഹു. കെ പി സി സി പ്രസിഡന്റ്‌ സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 5 മണിയോട്കൂടി ബാലുശ്ശേരിയിൽ നടക്കുന്ന സമാപന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ബഹു. മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

12/02/2026 വ്യാഴാഴ്ച കാലത്തു 11 മണിക്ക് തിരുവമ്പാടിയിൽ വെച്ച് ആരംഭിക്കുന്ന ജാഥ ബഹു. എം പി എം കെ രാഘവൻ ഉദ്ഘാടനം ചെയ്യും.

12 മണിക്ക് കുന്നമംഗലത്ത് വെച്ച് നടക്കുന്ന സ്വീകരണ പരിപാടി ടി സിദ്ധീഖ് എം എൽ എ യും ഉച്ചക്ക് 2 :30 ന് കൊടുവള്ളിയിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടി എം കെ മുനീർ എം എൽ എ യും വൈകുന്നേരം 4 മണിക്ക് എലത്തൂർ മണ്ഡലത്തിലെ നന്മണ്ടയിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടി ബഹു.സി എം പി നേതാവ് സി പി ജോണും ഉദ്ഘാടനം ചെയ്യും.

രണ്ട് ദിവസങ്ങളിലെ ജില്ലയിലെ പര്യടന പരിപാടിക്ക് സമാപനം കുറിച്ച്കൊണ്ട് 12 ആം തിയ്യതി വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലി കൂട്ടി സാഹിബ്‌ മുഖ്യപ്രഭാഷണം നടത്തും

Leave a Reply

Your email address will not be published.