കൺവെൻഷൻ സെൻ്റർ ശിലാസ്ഥാപനം നടത്തി

കേരള സ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പരിശീലന കേന്ത്രമായ റീജിയണൽ ട്രൈയിനിംഗ് സെൻ്റർ നടുവത്തൂരിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപനം ബഹു. പേരാമ്പ്ര നിയോജക മണ്ടലം എം.എൽ.എ ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.
എം.എൽ എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് കൺവെൻഷൻ സെൻ്ററിനായി അനുവധിച്ചത്. സ്കൗട്ട് – ഗൈഡ് പരിശീന ആവശ്യങ്ങൾക്ക് പുറമെ കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ കല -സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടാവും നിർമ്മാണം പൂർത്തിയാവുന്ന കൺവെൻഷൻ സെൻ്റർ എന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.കെ. ബാബു ആദ്യക്ഷനായ ചടങ്ങിൽ സ്കൗട്ട് ഗൈഡ് സംസ്ഥാന കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ, സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ, സുനിൽ പാണ്ട്യാടത്ത്, ടി.ടി. രാമചന്ദ്രൻ, റൈഹ്യാനത്ത്, എൻ. എം .സുനിൽ, ഇടത്തിൽ ശിവൻ, ടി.കെ. വിജയൻ, പ്രശാന്ത് പുതുശ്ശേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.