കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന് നാളെ കൊടിയേറും

ചേമഞ്ചേരി : കാഞ്ഞിലശ്ശേരി മഹോത്സവം നാളെ രാത്രി 7 മണിക്ക് കൊടിയേറും. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്  മുഖ്യകാർമികത്വം വഹിക്കും. രാത്രി 9 മണിക്ക് ഭക്തിഗാനമേള. 11 ന് മത്തവിലാസം കൂത്ത് സമാരംഭം, കലാമണ്ഡലം ഹരികൃഷ്ണന്റെ തായമ്പക. 12 ന് ഉത്സവബലി, ശിവ നാമജപം, ഗാനാമൃതം, ആഘോഷവരവുകൾ, ഇരട്ടത്തായമ്പക, തിരുവാതിരക്കളി, നടന രാവ് ,നൃത്തധാര.

13 ന് സർവൈശ്വര്യപൂജ കാഴ്ച ശിവേലി, ഓട്ടൻതുള്ളൽ, മൃത്യുഞ്ജയ പുരസ്കാര സമർപ്പണം ,തായമ്പക ഗാനമേള.
14 ന് ശ്രീഭൂതബലി മുറജപം കാഴ്ച ശിവേലി ഭക്തിഗാനമേള പ്രസാദഊട്ട് മടക്കെഴുന്നള്ളിപ്പ് മലക്കെഴുന്നെള്ളിപ്പ്, വിനോദ് മാരാർ കാഞ്ഞിലശ്ശേരിയുടെ പ്രമാണത്തിൽ എൺപതിൽപ്പരം വാദ്യകലാകാരന്മാർ ചേർന്നൊരുക്കുന്ന ആലിൻകീഴ് മേളം.

15 ന് മഹാശിവരാത്രി സർവ്വൈശ്വര്യപൂജ സഹസ്രകുംഭാഭിഷേകം ചതു:ശ്ശതപായസ നിവേദ്യം, ശിവദം ശാസ്ത്രീയ നൃത്താർച്ചന, ശയനപ്രദക്ഷിണം ഭക്തിഗാനമേള, ഇരട്ട തായമ്പക. 16 ന്പള്ളിവേട്ട, 17ന് കുളിച്ചാരാട്ടോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.