കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ട്, മികച്ച അദ്ധ്യാപകൻ,സാമുഹ്യ, സാംസ്കാരിക,നാടക പ്രവർത്തകൻ എന്നീ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന ഇ. കെ പത്മനാഭൻ മാസ്റ്റരുടെ (ഇ.കെ. പി) ഇരുപത്തൊന്നാമത് അനുസ്മരണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺകുമാർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എൻ.മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.രത്നവല്ലി ടീച്ചർ, രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ. നടേരി ഭാസ്ക്കരൻ. രജീഷ് വെങ്ങളത്ത് കണ്ടി, ശ്രീജാ റാണി, സി.പി.മോഹനൻ എന്നിവർ അനുസ്മരണ ഭാഷണം നടത്തി.
ശക്തി തിയറ്റേഴ്സ് & ശക്തി പബ്ലിക്ക് ലൈബ്രറി കുറുവങ്ങാടിൻ്റെ ആഭിമുഖ്യത്തിലും ഇ കെ പത്മനാഭൻ മാസ്റ്ററുടെ 21ാം ചരമ ദിനാചരണം സംഘടിപ്പിച്ചു. നാടക് ജില്ലാ സെക്രട്ടറി എൻ.വി. ബിജു അനുസ്മരണ പ്രഭാക്ഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജാറാണി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് 2023 ലെ കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ ഹമീദ് ഗുരുക്കളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അക്ഷരോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാം സ്ഥാനം നേടിയ ബാലവേദി അംഗങ്ങളെയും അനുമോദിച്ചു. വിജയൻ കനാത്ത്, കെ.സുകുമാരൻ, സി.കെ.കൃഷ്ണൻ, മഠത്തിൽ രാധാകൃഷ്ണൻ, രമ്യ ഈന്താട്ട്, എൻ.കെ സുരേന്ദ്രൻ, ഇ.കെ പ്രജേഷ് എന്നിവർ സംസാരിച്ചു.
