കൊയിലാണ്ടിയിൽ എൽഡിഎഫ് വടക്കൻ മേഖലാജാഥയ്ക്ക് ആവേശോജ്വല സ്വീകരണം

കൊയിലാണ്ടിയിൽ എത്തിയ എൽഡിഎഫ് വടക്കൻ മേഖലാജാഥയ്ക്ക് നഗരത്തിൽ ആവേശോജ്വല സ്വീകരണം. തിറയാട്ടകാലത്തിന്റെ സ്മരണകൾ ഉണർത്തുന്ന തെയ്യം, ശിങ്കാരിമേളങ്ങൾ, മുത്തുക്കുടകൾ, വർണബലൂണുകൾ എന്നിവയുമായി നേതാക്കളും പ്രവർത്തകരും ഒന്നിച്ച് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ജാഥയെ വരവേറ്റു.

ജാഥാ ലീഡർ എം.വി. ഗോവിന്ദന് മുൻ എംഎൽഎമാരായ പി. വിശ്വൻ ഷാൾ അണിയിക്കുകയും കെ. ദാസൻ ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് തുറന്ന ജീപ്പിൽ വി. വസീഫ്, പി. വിശ്വൻ, കെ.കെ. മുഹമ്മദ് എന്നിവർക്കൊപ്പം ജാഥാ ലീഡറെ ബസ്‌സ്റ്റാൻഡ് പരിസരത്തെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.

സ്വീകരണ കേന്ദ്രത്തിൽ കതിനാ വെടികളും മിനിറ്റുകളോളം നീണ്ട വൻ വെടിക്കെട്ടും മുദ്രാവാക്യ വിളികളും ഉയർന്നു. സംസ്ഥാനത്ത് മൂന്നാംമുറയ്ക്ക് എൽഡിഎഫ് തയ്യാറാണെന്ന പ്രഖ്യാപനവുമായി വൻ ജനക്കൂട്ടമാണ് സ്വീകരണ സ്ഥലത്തെത്തിയത്. കൈക്കുഞ്ഞുകളുമായി അമ്മമാരും വിദ്യാർത്ഥികളും യുവാക്കളുമടക്കം, ഉത്സവങ്ങളും വിവാഹങ്ങളും നിറഞ്ഞ ഞായറാഴ്ചയായിട്ടും, കൊയിലാണ്ടിയിലെ സ്വീകരണ കേന്ദ്രം ജനസാഗരമായി.

സ്വീകരണ സമ്മേളനത്തിൽ എൽഡിഎഫ് മണ്ഡലം ചെയർമാൻ രാമചന്ദ്രൻ കുയ്യാണ്ടി അധ്യക്ഷനായി. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബു എന്നിവർ ജാഥാ ലീഡറെ ഹാരാർപ്പണം ചെയ്തു. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ വേദിയിൽ ജാഥയെ സ്വീകരിച്ചു.

എൽഡിഎഫ് നേതാക്കളായ ഡി. ദീപ, എം.പി. ശിവാനന്ദൻ, ഇ.കെ. അജിത്ത്, പി.എം.കെ. അബ്ദുള്ള, കെ. ജീവാനന്ദൻ, കെ. സത്യൻ, പി. സത്യൻ, സി. അശ്വനി ദേവ്, പി. ബാബുരാജ്, കെ. ഷിജു, കെ.ടി.എം. കോയ, എം. റഷീദ് എന്നിവരും, എൽഡിഎഫിലെ ഘടകകക്ഷികളായ സി.പി.ഐ.എം, സി.പി.ഐ, ആർ.ജെ.ഡി, എൻ.സി.പി, ഐ.എൻ.എൽ, കേരള കോൺഗ്രസ് (എം) എന്നിവയുടെ മണ്ഡലം നേതാക്കളും പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിമാരും ഷാൾ അണിയിച്ച് ജാഥയെ ആദരിച്ചു.

ജാഥാ ലീഡർക്കൊപ്പം പി.പി. സന്തോഷ് കുമാർ, എ.ജെ. ജോസഫ്, വടകോട് മോനിച്ചൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.