മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസ്, മൂടാടിയിൽ നടന്ന “കാമ്പസ് ടാലെന്റോ” ഇന്റർ സ്കൂൾ ടാലന്റ് ഹണ്ട് വിജയകരമായി സമാപിച്ചു. ഫെബ്രുവരി 7, 2026-ന് നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി “കാമ്പസ് ടാലെന്റോ ക്വിസിയ” എന്ന ക്വിസ് മത്സരവും “കാമ്പസ് ടാലെന്റോ ഗെയിംസ് ക്വാഡ്രിഗാ” എന്ന ഗെയിംസ് മത്സരവും “ക്വസ്റ്റ” എന്ന ട്രഷർ ഹണ്ട് മത്സരവും നടന്നു. ക്വിസ് മത്സരത്തിൽ പയ്യോളി ഹയർ സെക്കന്ററി വിദ്യാർത്ഥികളായ സൂര്യ കിരൺ, സായി കൃഷ്ണ എന്നിവർ വിജയികളായി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എം നസീർ സർ ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു.. മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസിലെ പി.ജി. കൊമേഴ്സ് ഡിപ്പാർട്ട്മെന്റും ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ലക്ഷ്യം വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു
