കെ.എസ്.ടി.യു സംഘടിപ്പിച്ച എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി

കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എം കിഡ്സ് എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാപരീക്ഷ അരിക്കുളം കെ.പി.എം.സ്.എം ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നെത്തിയ അഞ്ഞൂറോളം വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു.
കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം നജീബ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് സിറാജ്. ഇ അധ്യക്ഷനായി. അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സ്റ്റിജ അനീഷ് മുഖ്യാതിഥിയായി. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ വടക്കയിൽ, വനിതവിംഗ് ജില്ലാസെക്രട്ടറി ഷൻസീറ, മുഹമ്മദ് ഷഫീഖ് കെ, ആസിഫ് കലാം, അൻവർ ഷാ നൊച്ചാട്, സജാദ് എം.പി, മുഹമ്മദ് ഇർഫാദ്, മുഹമ്മദ് നിഫാൽ എന്നിവർ സംസാരിച്ചു. ഷരീഫ് കാപ്പാട് സ്വാഗതവും നസീറ എ.എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.