റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയ അമ്മയെയും മകളെയും പോലിസ് ഇടപെട്ട് പിന്തിരിപ്പിച്ചു ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പേരാമ്പ്ര സ്വദേശിനിയും മകളും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പേരാമ്പ്ര പോലിസിന് ഈ വിവരം ലഭിച്ച ഉടൻ അവർ കൊയിലാണ്ടി സ്റ്റേഷനിലെ വയർലെസ്സിൽ ബന്ധപ്പെട്ടു അടിയന്തിര നടപടി ആവശ്യപ്പെട്ടു. കൊയിലാണ്ടി എസ് ഐ ഗ്രീഷ്മയും സംഘവും ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി. ആ സമയം രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ കരഞ്ഞിരിക്കുകയായിരുന്നു അമ്മയും മകളും. ഇവരെ അനുനയിപ്പിച്ച് പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു.വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും അപ്പോഴേക്കും കൊയിലാണ്ടിയിൽ എത്തിയിരുന്നു.പൊലീസിന്റെ സംയോജിതമായ ഇടപെടൽ കാരണമാണ് ഇവർക്ക് ജീവൻ തിരിച്ചുകിട്ടാനായത്. പോലിസിന് നൽകാം വലിയൊരു ബിഗ് സല്യൂട്ട്.
