കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES)യുടെ നേതൃത്വത്തിൽ നഗരസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു.

ചടങ്ങ് 2026 ഫെബ്രുവരി 10 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്, മിനി സിവിൽ സ്റ്റേഷന്റെ മുൻവശത്തുള്ള തക്കാറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

യോഗത്തിന് പി. കെ. കബീർ സലാല (രക്ഷാധികാരി, ലോക കേരള സഭാംഗം) അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രൻ മുഖ്യാതിഥിയാകും. KVVES സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എം. ശശീന്ദ്രൻ സ്വാഗതം പറയും.

കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ. സുമിത് കുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ്, കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി. ടി. എന്നിവർ ഉൾപ്പെടെ നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരും കൗൺസിലർമാരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ആശംസകളർപ്പിച്ച് കേരള മദ്രസ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് ഹാരിസ് ബാഫക്കി തങ്ങൾ, താലൂക്ക് വികസന സമിതി അംഗം സുരേഷ് മേലേപ്പുറത്ത്, KVVES ജില്ലാ ജനറൽ സെക്രട്ടറി സി. വി. സുധാകരൻ, ജില്ലാ ട്രഷറർ എൻ. ടി. അബ്ദുള്ള, കൊയിലാണ്ടി യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് വി. പി. ബഷീർ എന്നിവർ സംസാരിക്കും.

ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ പി. കെ. കബീർ സലാല, പ്രസിഡന്റ് കെ. പി. ശ്രീധരൻ, ജനറൽ സെക്രട്ടറി എം. ശശീന്ദ്രൻ, ട്രഷറർ എൻ. ഷറഫുദ്ദീൻ, സെക്രട്ടറി എ. പി. കെ. ശശികുമാർ, വൈസ് പ്രസിഡന്റ് കെ. പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ദീപക് ആത്മഹത്യ കേസ്; പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

Next Story

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

Latest from Local News

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം