വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺ‌കുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ പത്മവിഭൂഷൺ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്ന് വ്യക്തമാക്കിയത്.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതു  സമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എങ്കിലും, ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബം. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹവായ്‌പുകൾക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

Next Story

വിദേശപഠനം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Latest from Main News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു.ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍

ദീപക് ആത്മഹത്യ കേസ്; പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത സമർപ്പിച്ച ജാമ്യപേക്ഷയുടെ പരിഗണന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ

വിദേശപഠനം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2026-27 വർഷത്തെ ഉന്നതി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമായി ക്രമീകരിക്കാനുള്ള സർക്കാർ നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പിന്തുണ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമായി ക്രമീകരിക്കാനുള്ള സർക്കാർ നീക്കത്തോട് അനുകൂല നിലപാടുമായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ. സർക്കാർ

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. ജെഡിടി ആർട്‌സ്