തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു. മഹോത്സവത്തിന് ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം നടന്നു. ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റച്ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
തുടർന്ന് പി.എസ്.വി നാട്യസംഘം, കോട്ടക്കൽ അവതരിപ്പിച്ച അംബരീഷചരിതം കഥകളി അരങ്ങേറി. ശ്രുതിമധുരമായ സംഗീതവും ഭാവഗാംഭീര്യമാർന്ന അഭിനയം കൂടി ചേർന്ന കഥകളി അവതരണം പ്രേക്ഷകർക്കു മനോഹരമായ കലാനുഭവമായി.

മഹോത്സവ ദിവസങ്ങളിൽ വിവിധ ക്ഷേത്രാചാരങ്ങൾ, പൂജാവിധികൾ, കലാപരിപാടികൾ എന്നിവ തുടർച്ചയായി നടക്കും. ഫെബ്രുവരി 7 ശനിയാഴ്ച വനിതകളുടെ ഒറ്റക്കോൽ പഞ്ചാരിമേളം, നാട്യധാര അവതരിപ്പിക്കുന്ന നൃത്തം, കൂടാതെ കോൽക്കളി എന്നിവ നടക്കും. ഫെബ്രുവരി 8 ഞായറാഴ്ച തിരുവാതിരകളി, സോപാനസംഗീതം, കുട്ടികൾ അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ വനമാല എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 9 തിങ്കളാഴ്ച രഥോത്സവം നടക്കും. തുടർന്ന് സുദർശനം കലാസാംസ്കാരിക സമിതി അവതരിപ്പിക്കുന്ന വത്സൻ പല്ലവി രചനയും ശശിധരൻ ചെരൂർ സംവിധാനവും നിർവ്വഹിച്ച കർമ്മപാശങ്ങൾ എന്ന നാടകം അരങ്ങേറും. ഫെബ്രുവരി 10ന് തായമ്പകയും പള്ളിവേട്ടയും നടക്കും. ഫെബ്രുവരി 11ന് കുളിച്ചാറാട്ടും ആറാട്ടുസദ്യയുമോടെ മഹോത്സവം സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

Next Story

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Latest from Local News

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്