വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സി.ഇ.ഒ ഡോ. കെ എം എബ്രഹാം പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം. പ്രധാന പദ്ധതികളായ റവന്യൂ ടവര്‍, മത്സ്യമാര്‍ക്കറ്റ്, താഴെ അങ്ങാടി ഹെറിറ്റേജ് എന്നിവയുടെ അവലോകനമാണ് നടന്നത്.

വടകര റവന്യൂ ടവര്‍ ടെണ്ടര്‍ നെഗോസിയേഷന്‍ പൂര്‍ത്തിയാക്കി 13ന് മുമ്പ് കരാര്‍ ഒപ്പുവെക്കാന്‍ യോഗം തീരുമാനിച്ചു.
2023ല്‍ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ച മത്സ്യമാര്‍ക്കറ്റിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. തിരുത്തലുകള്‍ വരുത്തി ഡി.പി.ആര്‍ സമര്‍പ്പിക്കാനും ഫെബ്രുവരി 15നകം കിഫ്ബിയുടെ അംഗീകാരം നല്‍കാനും 18നകം തദ്ദേശസ്ഥാപനങ്ങളുടെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സാങ്കേതികാനുമതി നല്‍കാനും തീരുമാനിച്ചു. സാങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. താഴെയങ്ങാടി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ പ്രവൃത്തിയോടൊപ്പം റോഡ് നിര്‍മാണവും ഉള്‍പ്പെടുത്തി എത്രയും വേഗം പൂര്‍ത്തിയാക്കാനും തീരുമാനിച്ചതായി എം.എല്‍.എ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക്; ഫറോക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി

Next Story

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു

Latest from Main News

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. ജെഡിടി ആർട്‌സ്

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീമായ ഭദ്രയുടെ ബസുകളാണ്

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല’; സുപ്രിംകോടതി

 വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി. നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും കോടതി

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട്

അഞ്ച് ജില്ലകളിൽ എക്‌സ്‌ക്ലൂസീവ് എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശം

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) കേസുകൾ കേരളത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ വേഗം തീർപ്പാക്കാൻ അഞ്ച് ജില്ലകളിൽ