സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക്; ഫറോക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ ചുങ്കം സംസ്ഥാന പാതയോരത്ത് നിര്‍മിച്ച ഫറോക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി. പൊതുജന സേവനം സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിനായി ഒരുക്കിയ കെട്ടിടം ഫെബ്രുവരി 14ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. വാണിജ്യ നികുതി വകുപ്പിന് കീഴിലുണ്ടായിരുന്ന ചുങ്കത്തെ പഴയ ചെക്ക് പോസ്റ്റിന്റെ 23 സെന്റ് ഭൂമി പ്രയോജനപ്പെടുത്തി 10 കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്. 22,000 ചതുരശ്ര അടിയില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം.

ഫറോക്ക് സബ് ട്രഷറി, വില്ലേജ് ഓഫിസ്, എ.ഇ.ഒ ഓഫിസ്, ജി.എസ്.ടി ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫിസ്, നിയമ ഓഫിസ് തുടങ്ങിയവക്കാണ് പുതിയ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഭിന്നശേഷി സൗഹൃദമായി ഒരുക്കിയ കെട്ടിടത്തില്‍ ലിഫ്റ്റ്, ലോബി, വിശ്രമ മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഇരുപതാം മൈൽസ് വാണിയം വീട് ഫാത്തിമ അന്തരിച്ചു

Next Story

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00

ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഉണ്ടാവണം -ജില്ലാ കലക്ടര്‍

ജില്ലയിലെ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ജില്ലാതല ജലശുചിത്വ മിഷന്‍ യോഗത്തില്‍ കലക്ടര്‍ സ്നേഹില്‍ കുമാര്‍

ഇരുപതാം മൈൽസ് വാണിയം വീട് ഫാത്തിമ അന്തരിച്ചു

ഇരുപതാം മൈൽസ്: വാണിയം വീട് ഫാത്തിമ (82)അന്തരിച്ചു. ഭർത്താവ് : മുഹമ്മദ്‌ കോയ മക്കൾ:റൗഫ്,അൻവർ(UAE),ആ രിഫ്(കച്ചവടം),താജുദ്ധീൻ(കുവൈറ്റ് ), നൗഫൽ(കുവൈറ്റ് )ഷെഫീൽ.മരുമക്കൾ:മുനീബ, ജുമൈല,

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ (179 ദിവസത്തേക്ക്) നിയമിക്കുന്നതിനുള്ള