വിദ്യാഭ്യാസം കൊണ്ടേ പുരോഗതി കൈവരിക്കാനാവൂ: ഡോ. ഹുസൈൻ മടവൂർ

വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാനാവുകയുള്ളുവെന്ന് ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് (HRDF) ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ബീഹാറിലെ എച്ച്ആർഡിഎഫ് പബ്ലിക് സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ട് കാലമായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന എച്ച് ആർ ഡി എഫ് കൂടുൽ പരിഗണന നൽകുന്നത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിദ്യാർത്ഥികളുമായി സംവദിക്കൽ, അദ്ധ്യാപകരും അനദ്ധ്യാപകരുമായി കൂടിക്കാഴ്ച,
എച്ച്ആർഡിഎഫ് ദത്തെടുത്ത അനാഥക്കുട്ടികളെ നേരിൽകാണൽ, വിധവകൾക്ക് വേണ്ടി നിർമ്മിക്കുന്ന വീട് നിർമ്മാണ പുരോഗതി വിലയിരുത്തൽ, അടുത്ത വർഷത്തേക്കുള്ള പ്ലാനിംഗ് പരിശോധിക്കൽ തുടങ്ങിയ പരിപാടികളിൽ ചെയർമാൻ ഡോ. മടവൂർ പങ്കെടുത്തു.

പ്രിൻസിപ്പാൾ കെ.പി ഫിറോസ് നേതൃത്വം നൽകി. ചെയർമാൻ ഹുസൈൻ മടവൂർ ഇടക്കിടക്ക് തങ്ങളെവന്നു കാണുന്നത് സന്തോഷകരമായ കാര്യമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കിഷങ്ഗഞ്ചിലെ ഇമാം ബുഖാരി യൂണിവേഴ്സിറ്റിയും അതിൻ്റെ ഗവേർണിംഗ് കമ്മിറ്റി അംഗമായ ഹുസൈൻ മടവൂർ സന്ദർശിച്ചു. നേരത്തെ മുർശിദാബാദിലെ മസ്ജിദ് മുസ്തഫാ ഹാജിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ബംഗാളിലെ ഹരിശ്ചന്ദ്രപൂരിലെഎച്ച്ആർഡിഎഫ് കോ ഓറ്ററായ മൗലാനാ അമീനുദ്ദീൻ സാഹിബിൻ്റെ പുത്രൻ വസീം അക്റം നിയമപഠനം പൂർത്തിയാക്കി സുപ്രീം കോടതിയിൽ അഭിഭാഷകൻ ആയി എൻറോൾ ചെയ്തതിൽ അദ്ദേഹത്തെയും ആദരിച്ചു.
ഹുസൈൻ മടവൂരിൻ്റെ രണ്ട് ദിവസത്തെ ബംഗാൾ ബീഹാർ സന്ദർശനത്തിൽ നീലേശ്വരം സ്വദേശി മുനീർ സാഹിബും മകൻ മൂമിൻ മുനീറും കൂടെയുണ്ടായിരുന്നു. സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ വടകര സ്വദേശി അബ്ദുല്ലാ സാഹിബും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല

Next Story

മുചുകുന്ന്‌ ആനക്കുളങ്ങര കളത്തിൽ താഴെ ജാനകി അമ്മ അന്തരിച്ചു

Latest from Main News

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട്

അഞ്ച് ജില്ലകളിൽ എക്‌സ്‌ക്ലൂസീവ് എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശം

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) കേസുകൾ കേരളത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ വേഗം തീർപ്പാക്കാൻ അഞ്ച് ജില്ലകളിൽ

എസ്‌എസ്‌എൽസി പരീക്ഷ കടുപ്പമാകും എന്ന പ്രചരണം വ്യാജം: വിദ്യാഭ്യാസ വകുപ്പ്

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ്.

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണ് പരിശോധന വേണ്ട; ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ ഡിജിറ്റൽ ലൈസൻസ്

​ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ ഇളവുകൾ വലിയ ആശ്വാസമാകുന്നു. ലേണേഴ്സ് ലൈസൻസിന്റെ ആറുമാസ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി

  കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ