തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടീ കെ ഷെറീന സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ നിർമ്മല സി.പി ഉദ്ഘാടനം ചെയ്തു. പി ടീ എ പ്രസിഡൻ്റ് ഫാറൂഖ് അധ്യക്ഷം വഹിച്ചു. വിജയോത്സവം കൺവീനർ ഹരികൃഷ്ണൻ പരിയാരത്ത് ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഷിജു പി,SMC ചെയർമാൻ , അധ്യാപിക ജീജ എ പി ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജിത്ത് ആര് സി നന്ദി പ്രകാശിപ്പിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആണ് പരിശീലനം. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണിവരെ ആണ് ക്ലാസുകൾ. അധ്യാപകരുടെ നേതൃത്വത്തിൽ നൂറോളം കുട്ടികൾക്ക് ആണ് പരിശീലനം നൽകുന്നത്..
Latest from Local News
മുചുകുന്ന്, കൊടക്കാട്ടും മുറി. അണിയോത്ത് മായ ( 51) അന്തരിച്ചു പരേതനായ നാരായണൻ്റെ മകളാണ് . ഭർത്താവ് സജി, മക്കൾ ഹർഷ,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
ഉളളിയേരി: ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 15ന് ആഘോഷിക്കും. ശിവ പൂജ,അഖണ്ഡനാമ ജപം,ഗണപതി ഹോമം,ചുറ്റുവിളക്ക്,വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച
കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി മോഹനൻ നമ്പൂതിരി മുഖ്യകാർമികത്വം







