പൊയിൽക്കാവ് മുതുകൂറ്റിൽ ക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ

പൊയിൽക്കാവ്‌ എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ നടക്കും. ആറിന്‌ വൈകീട്ട്‌ സുദർശന ഹോമം, ഏഴിന്‌ ത്രികാലപൂജ, എട്ടിന്‌ രാവി​ലെ സുകൃതഹോമം, സായൂജ്യപൂജ, വൈകുന്നേരം അഞ്ചുമണിക്ക്‌ കൊടിയേറ്റം. 5.30ന്‌ കലവറ നിറയ്ക്കൽ. രാത്രി എട്ടിന്‌ ഡാൻസ്‌ നൈറ്റ്‌.
ഒമ്പതിന്‌ രാവിലെ തത്വഹോമം, തത്വകലശം, ബ്രഹ്മകലശപൂജ, തത്വകലശാഭിഷേകം. 10.30ന്‌ ഭക്തജനകുടുംബസംഗമം. തുടർന്ന്‌ പ്രഭാഷണം, ഒരുമണിക്ക്‌ അന്നദാനം, രാത്രി 8ന്‌ തിരുവാതിരക്കളി.

ഫെബ്രുവരി 10ന്‌ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്‌ അരങ്ങോലപുറപ്പാട്‌, ഉച്ചയ്ക്ക്‌ 12ന്‌ ചതുശ്ശത പായസനിവേദ്യം, ഉച്ചപ്പാട്ട്‌. ഒരുമണിക്ക്‌ അന്നദാനം, വൈകീട്ട്‌ നാലിന്‌ അരങ്ങോല വരവ്‌. വൈകുന്നേരം 7ന്‌ കലാമണ്ഡലം സനൂപ്‌, സരുൺ മാധവ്‌ പിഷാരികാവ്‌ എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക. 8.30ന്‌ കളമെഴുത്ത്‌, മുല്ലയ്ക്കൽപാട്ട്‌, 9മണിക്ക്‌ ആലിൻകീഴ്‌മേളം. തുടർന്ന്‌ താലപ്പൊലിയോടുകൂടി മുല്ലക്കാപാട്ടിനെഴുന്നെള്ളിപ്പ്‌, പാണ്ടിമേളം. രാത്രി 10ന്‌ കളപ്രദക്ഷിണം, 10.30ന്‌ തേങ്ങയേറ്‌, കളംപൂജ, കളംമായ്ക്കൽ, വാളകംകൂടൽ.

11ന്‌ ബുധനാഴ്ച രാവിലെ 9ന്‌ സർവൈശ്വര്യപൂജ, ഒരു മണിക്ക് അന്നദാനം, വൈകീട്ട്‌ നാലിന്‌ പൂതംവരവ്‌, 6.30ന്‌ പരദേവതയുടെ കൂട്ടുതിറ. രാത്രി 8ന്‌ കലാപരിപാടികൾ, 12ന്‌ പുലർച്ചെ 3ന്‌ കൂട്ടുതിറ എന്നിവ നടക്കും.

Leave a Reply

Your email address will not be published.

Previous Story

മാങ്കാവിൽ തീപിടിച്ച കെട്ടിടത്തിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

Next Story

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

Latest from Local News

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി മോഹനൻ നമ്പൂതിരി മുഖ്യകാർമികത്വം

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

മാങ്കാവിൽ തീപിടിച്ച കെട്ടിടത്തിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം  റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ്

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണച്ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും

കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തില്‍ ആചാര്യ വിധിപ്രകാരം ശില്‍പ്പ ചാതുരിയില്‍ പുനര്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണച്ചടങ്ങ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് സംഘാടക സമിതി