കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തില്‍ ആചാര്യ വിധിപ്രകാരം ശില്‍പ്പ ചാതുരിയില്‍ പുനര്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണച്ചടങ്ങ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടിത്തറ മുതല്‍ മേല്‍പ്പുര വരെ പുതുക്കി നിര്‍മ്മിച്ച ശ്രീകോവിലിന്റെ മേല്‍പ്പുര ചെമ്പ് പതിക്കുകയും സോപാനവും ദ്വാരപാലക ശില്പങ്ങളും ശ്രീലക വാതിലും പിച്ചള പൊതിയുകയുംചെയ്തു.
ഏകദേശം ഒരു കോടി രൂപയിലേറെ ചെലവഴിച്ചാണ് പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.ശ്രീകോവില്‍ സമര്‍പ്പണ ചടങ്ങ് കാലത്ത് എട്ട് മണി മുതല്‍ ആരംഭിക്കും.മേള കലാരത്‌നം സന്തോഷ് കൈലാസ് സോപാനസംഗീതാര്‍ച്ചന നടത്തും.ശില്പികളെ ക്ഷേത്രം തന്ത്രി ആദരിക്കും.
ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടാകും.വൈകിട്ട് നടക്കുന്ന ശ്രീകോവില്‍ സമര്‍പ്പണ സദസ്സില്‍ ക്ഷേത്രം ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജ പി.കെ.കേരള വര്‍മ്മ, ക്ഷേത്രം തന്ത്രി മേല്‍പ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട്,സ്വാമി ഹരിഹരാനന്ദ സരസ്വതി, പ്രവാസി വ്യവസായി ബാലന്‍ അമ്പാടി,ചലച്ചിത്ര സീരിയല്‍ താരം രക്ഷാരാജ്, സന്തോഷ് കൈലാസ് എന്നിവര്‍ പങ്കെടുക്കും .പ്രവീണ്‍ കാമ്പ്രം, ഡോ: എം.കെ.കൃപാല്‍ ,ദിവ്യ കിരണ്‍ എന്നിവര്‍ ഗാനാര്‍ച്ചന നടത്തും.കുച്ചുപ്പുടി ,ഭരതനാട്യം എന്നീ നൃത്തം ഇനങ്ങളും ഉണ്ടാവും. ശിവരാത്രി മഹോത്സവത്തിന് ഫെബ്രുവരി 10 ന് ഏഴ് മണിക്ക് കൊടിയേറും.രാത്രി 9 മണിക് ഭക്തിഗാനമേള. 11ന് കാലത്ത് മത്തവിലാസം കൂത്ത് ,കാഴ്ച ശിവേലി,കലാമണ്ഡലം ഹരികൃഷ്ണന്‍ ഒരുക്കുന്ന തായമ്പക.12 ന് ഉത്സവബലി, ക്ഷേത്രം മാതൃ സമിതിയുടെ ശിവനാമജപം ,കുന്നിമഠം ഭജന സംഘം അവതരപ്പിക്കുന്ന ഗാനാമൃതം, ആഘോഷ വരവുകള്‍, തിരുവാതിരക്കളി നടന രാവ് ,നൃത്തധാര എന്നിവയുണ്ടാകും.13 ന് സര്‍വ്വൈശ്വര്യ പൂജ, ഓട്ടന്‍തുള്ളല്‍, സാഹിത്യകാരി ആര്‍.രാജശ്രീക്ക് മൃത്യുഞ്ജയ പുരസ്‌കാരവും,ചെണ്ട വാദ്യ പ്രതിഭ കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ക്ക് മേള കലാനിധി വാദ്യകലാ നാമ മുദ്ര സമര്‍പ്പണവും. തുടര്‍ന്ന് ഗാനമേള.14 ന് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ പ്രമാണത്തില്‍ കാഴ്ചശീവേലി ,തുടര്‍ന്ന് ഭക്തിഗാനമേള, പ്രസാദഊട്ട് ,ഗാനാഞ്ജലി,മലക്കൊഴുന്നെളിപ്പ് ,മടക്കെഴുന്നെള്ളിപ്പ്,തുടര്‍ന്ന് ആലിന്‍ കീഴ് മേളം.കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയന്നൂര്‍ സത്യന്‍മാരാര്‍,മുചുകുന്ന് ശശി മാരാര്‍, സന്തോഷ് കൈലാസ്, കൊട്ടാരം ബിനു മാരാര്‍, രഞ്ജിത്ത് മാരാര്‍, മാരായ മംഗലം രാജീവന്‍,അരവിന്ദന്‍ കാഞ്ഞിലശ്ശേരി വളയനാട് ശരവണന്‍ തുടങ്ങി എണ്‍പതോളം വാദ്യകലാകാരന്‍മാര്‍ആലിന്‍ കീഴ് മേളത്തില്‍ അണിനിരക്കും.
15 ന് മഹാശിവരാത്രി ദിനത്തില്‍ സഹസ്ര കുംഭാഭിഷേകം ,മുറജപം, ചതുശ്ശ: പ്പായസനിവേദ്യം, കാഴ്ചശീവേലി പ്രബന്ധക്കൂത്ത്,ശിവദം ശാസ്ത്രീയ നൃത്താര്‍ച്ചന, ഉച്ചയ്ക്ക് പ്രസാദഊട്ട്, ദീപാരാധനയ്ക്കുശേഷം ശയനപ്രദക്ഷിണം, ഭക്തിഗാനമേള,ഇരട്ടത്തായമ്പക.16ന് പള്ളിവേട്ട . 17 ന് കുളിച്ചാറാട്ടോടെ മഹോത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ഷൈജു ഹരിചന്ദനം,രാജന്‍ കളത്തില്‍ ,എം.ഒ. ഗോപാലന്‍,രഞ്ജിത്ത് കുനിയില്‍, ചന്ദ്രശേഖരന്‍ മാതൃഛായ,വിനീത് തച്ചനാടത്ത് എന്നിവര്‍ പങ്കെടുത്തു.







