ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണം നിലവിലുണ്ടാവുക.
തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ പൊട്ടിനില്ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്ത് സിമന്റ് പ്ലാസ്റ്ററിങ് നടത്തുന്നതിനാലാണ് നിയന്ത്രണം. ഭക്തജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഈ സമയത്ത് ശയന പ്രദക്ഷിണവും അടി പ്രദക്ഷിണവും അനുവദിക്കില്ല.







