സിൽക്ക് ബസാറിൽ മാലിന്യം തള്ളിയ വാഹനം കൊയിലാണ്ടി പോലീസ് പിടികൂടി

സിൽക്ക് ബസാറിൽ മാലിന്യം തള്ളിയ കെ എൽ 54 3858 നമ്പർ നിസാൻ ടാങ്കർ കൊയിലാണ്ടി പോലീസ് പിടികൂടി.  വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം പാണ്ടിക്കാട് സ്വദേശി വിജിത്തിനെ കസ്റ്റഡിയിലെടുത്തു.

ജനുവരി 14ന് പുലർച്ചെയാണ് നിസാൻ ടാങ്കർ ലോറിയിലെത്തിച്ച മാലിന്യം ദേശീയപാതയിൽ പതിനേഴാം മൈൽസിന്റെയും സിൽക്ക് ബസാറിന്റെയും ഇടയിലുള്ള പൊതുസ്ഥലത്ത് ഒഴുക്കിയത്. മാലിന്യം ഒഴുക്കിയ വാഹനത്തിന്റെ നമ്പർ സമീപത്തെ സിസിടിവിയിൽ വ്യക്തമല്ലാത്തതിനെ തുടർന്ന്  ഈ വാഹനത്തിന് തൊട്ടുമുന്നിലായി സഞ്ചരിച്ച ഒരു ആക്‌സസ് സ്‌കൂട്ടറിൻ്റെയും ഹ്യൂണ്ടായി ഇയോൺ കാറിൻ്റെയും നമ്പറും ഇവർ കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

സിഐ സുമിത്ത് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്ഐമാരായ സുജിലേഷ്, ജീഷ്‌മ വി, മുഹമ്മദലി എന്നിവരാണ് വാഹനം പിടികൂടിയത്. ദേശീയപാതയിൽ സിൽക്ക് ബസാറിലെ പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയ സംഭവത്തിൽ വാഹനത്തിന്റെ വിശദാംശങ്ങളടക്കം കൊയിലാണ്ടി പൊലീസിന് നൽകിയിട്ടും നടപടി വൈകുന്നതിൽ ജനപ്രതിനിധികൾ ഉൾപ്പടെ ആക്ഷേപമുയർത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കാരയാട് തറമ്മലങ്ങാടി തയ്യുള്ളതിൽ ചെക്കോട്ടി അന്തരിച്ചു

Next Story

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

Latest from Local News

നരിക്കൂട്ടുംചാൽ ഫലവൃക്ഷ ഗ്രാമമാകുന്നു

  കുറ്റ്യാടി: ഓയിസ്ക കുറ്റ്യാടി ചാപ്റ്ററും വേദിക കാർഷിക ക്ലബ്ബും സംയുക്തമായി ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗൃഹമധുരം

പറേച്ചാൽ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയേറി. ഫെബ്രുവരി 2,3,4,5,6 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി കൂമിള്ളി

കോഴിക്കോട് കാന്‍സര്‍ കെയര്‍ കാന്‍സര്‍ദിന സന്ദേശയാത്ര സംഘടിപ്പിച്ചു

ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ കോഴിക്കോട് കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സന്ദേശയാത്ര സംഘടിപ്പിച്ചു.