മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണം ഇന്ന് മുതൽ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണ സമരം ആരംഭിച്ചു. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വർഷത്തിലേറെയായി തുടരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒ.പി.യും അധ്യാപനവും ബഹിഷ്കരിക്കുന്നത്. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണയും നടത്തും. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കാനിടയുണ്ട്.

ഒ.പി.യും അധ്യാപനവും ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും, ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., പോസ്റ്റ്മോർട്ടം സേവനങ്ങൾ നിലവിലെ സമരപരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ലെന്നാണ് സംഘടനയുടെ ആരോപണം. ഒ.പി. സേവനം മുടങ്ങുന്നതോടെ രോഗികൾ ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയും ഉയരുന്നു. ഒരു വർഷത്തോളമായി പ്രത്യക്ഷവും പരോക്ഷവുമായ സമരരൂപങ്ങൾ സ്വീകരിച്ചിട്ടും സർക്കാർതലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ സമരം കടുപ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം

Next Story

പ്രശസ്ത കവിയും ചിത്രകാരനുമായ യുകെ രാഘവൻ മാസ്റ്ററെ ആദരിച്ചു

Latest from Main News

അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് തുറന്നു

ഇ ശ്രീധരൻ അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് തുറന്നു. ഭാര്യ രാധ നിലവിളക്കിന് തിരികൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ₹6,640 കുറവ്

സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ നാല് ദിവസത്തിനിടെ

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച