കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം

കൊയിലാണ്ടി:മസ്ജിദുകളാണ് ഇസ്ലാമിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളെന്നും മനുഷ്യന്റെ പ്രശ്നപരിഹാരത്തിന് ഉതകുനതാവണം പള്ളികളും മത കേന്ദ്രങ്ങളുമെന്നും കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.കോഴിക്കോട് നോർത്ത് ജില്ലാ കെ.എൻ.എം കൾച്ചറൽ കോംപ്ലക്സ് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ.എം. സംസ്ഥാന പ്രവർത്തക സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ പദ്ധതി പ്രഖ്യാപനം നടത്തി.കൊയിലാണ്ടി സിവിൽ സ്റ്റേഷനടുത്ത് നിർമ്മിക്കുന്ന കൾച്ചറൽ കോംപ്ലക്സിൽ ജുമാ മസ്ജിദ്, അത്യാധുനിക രീതിയിലുള്ള വിവിധ ഘടകങ്ങളുടെ ഓഫീസുകൾ, ഖുർആൻ-ഹദീസ് പഠന കേന്ദ്രം, കോൺഫറൻസ് ഹാൾ, സ്റ്റുഡന്റ്സ് ഹോസ്റ്റൽ, ഓഡിറ്റോറിയം, ഈലാഫ് സ്വാന്തന കേന്ദ്രം മുതലായവ ഉൾക്കൊള്ളുന്നതാണ്.ജില്ലാ പ്രസി: സി.കെ. പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി അബ്ദുന്നാസർ ചെന്നൈയിൽ നിന്ന് സെന്റർ പ്രസിഡണ്ട് ടി.വി. അബ്ദുൽ ഖാദർ ഫണ്ടിലേക്കുള്ള ആദ്യ തുക സ്വീകരിച്ചു. കെ.എൻ.എം. സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി, ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ, പ്രൊഫ:പി.അബ്ദു, ഐ.എസ്. എം.ജില്ലാ പ്രസി. നൗഷാദ് കരുവണ്ണൂർ,സെക്രട്ടറി ഷമീർ വാകയാട്, എം.ജി.എം.ജില്ലാ പ്രസി. കെ.മറിയം ടീച്ചർ,എം.എസ്.എം. ജില്ലാ പ്രസിഡണ്ട് ഫാറൂഖ് അഹമദ്.കെ.പി, എ.വി.അബ്ദുല്ല, പി.എം. മൊയ്തു തിക്കോടി, സി.വി. ഇസ്മാഈൽ നരക്കോട്,ടി.പി മൊയ്തു, സി.എച്ച്. അമ്മത് ഹാജി, സാബിഖ് പുല്ലൂർ,വി.അബ്ദുറഹ്മാൻ, കീപ്പോടി മൊയ്തീൻ ഹാജി,അബ്ദുൽ കരീം കോച്ചേരി, എ.പി. അസീസ് സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജനപ്രതിനിധികൾ നാടിൻ്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ട് വരണം:കെ.കെ നവാസ്

Latest from Local News

ജനപ്രതിനിധികൾ നാടിൻ്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ട് വരണം:കെ.കെ നവാസ്

നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ

ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം ജില്ലാനേതൃ സംഗമം

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന