ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം സിനിമ-സീരിയല്‍-മിമിക്രി താരം ദേവരാജ് കോഴിക്കോട് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ പി സി കവിത അധ്യക്ഷയായി. അസി. കോഓഡിനേറ്റർമാരായ എസ് കെ അതുൽരാജ്, പി സൂരജ്, കെ ആർ ജുബുനു, ജില്ലാ പ്രോഗ്രാം മാനേജർ ആർ. അനഘ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നായി 350ലധികം മത്സരാര്‍ഥികളാണ് 15 ഇനങ്ങളിലായി കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ബഡ്‌സ്-ബി.ആര്‍.സി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

Next Story

പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

Latest from Local News

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന

പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണം: വിസ്‌ഡം യൂത്ത് എൻവിഷൻ

വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി