കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിർമ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി. മന്ത്രി വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനായി കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിക്കുന്നത്. പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനാണ് മിഥുന്‍.

സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ച ഉണ്ടായതായി വൈദ്യുത വകുപ്പ് പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. തറയില്‍ നിന്നും വൈദ്യുത ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും ആവശ്യമായ സുരക്ഷാ അകലം പാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വൻ സുരക്ഷാ വീ‍ഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published.

Previous Story

എലത്തൂര്‍ യുവതിയുടെ കൊലപാതകം: പ്രതി വൈശാഖിനെതിരെ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പൊലീസ്

Next Story

ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും

Latest from Main News

അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു

അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ പത്താം ക്ലാസിലെ സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിൽ

ഫെബ്രുവരി 15 മുതൽ ബെവ്കോ പ്രീമിയം ഔട്ട്‌ലെറ്റുകളിലെ എല്ലാ ഇടപാടുകളും ഡിജിറ്റലാകും

കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്കോ) തങ്ങളുടെ പ്രീമിയം ഔട്ട്‌ലെറ്റുകളിലെ എല്ലാ ഇടപാടുകളും ഫെബ്രുവരി 15

2026 ഫെബ്രുവരി മാസം നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലം: തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

2026 ഫെബ്രുവരി മാസം നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലം തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍. അശ്വതി:  അശ്വതി നക്ഷത്രക്കാര്‍ക്ക്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 140 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രചാരണത്തിൽ ശശി തരൂർ സജീവമായി പങ്കെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

140 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രചാരണത്തിൽ മുതിർന്ന എംപി ശശി തരൂർ സജീവമായി പങ്കെടുക്കുമെന്ന് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് പ്രതിപക്ഷ

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഗോവർധൻ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധൻ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീകോടതിയുടെ  സഹായം തേടിയത്.