ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും വെള്ളവും നിറഞ്ഞ ചതുപ്പിൽ അദ്ദേഹത്തിന്റെ തന്നെ പശു ഇറങ്ങി കരക്ക് കയറാൻ പറ്റാത്ത വിധം കുടുങ്ങിയത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബിജു വികെ യുടെ നേതൃത്വത്തിൽ എത്തുകയും പശുവിനെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം SFRO ഷിജി ഐ, FRO മാരായ ലതീഷ് നടുക്കണ്ടി, ഇർഷാദ് ടി കെ,സുകേഷ് കെ ബി, സുജിത്ത് എസ് പി,നിധിൻരാജ് ഇകെ, ഹോം ഗാർഡ് സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.







