പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ കായിക മേഖലയിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി 2026-27 അദ്ധ്യയന വർഷത്തിൽ 5, 11 ക്ലാസ്സുകളിലേയ്ക്കും, നിലവിൽ ഒഴിവുള്ള 6, 7, 8, 9 എന്നീ ക്ലാസ്സുകളി ലേയ്ക്കുമായുള്ള സെലക്ഷൻ ട്രയൽ 02/02/2026 കേരളത്തിലെ 14 ജില്ലകളിലായി നടക്കുന്നു. അത്ലറ്റിക്‌സ്, ഫുട്ബോൾ, ജൂഡോ, റസലിംഗ്, ജിംനാസ്റ്റിക്‌സ് (ആൺകുട്ടികൾക്കും/ പെൺകുട്ടികൾക്കും) എന്നീ 5 ഇനങ്ങളിലായണ് സെലക്ഷൻ നടക്കുന്നത്.
നിലവിൽ 4, 10 ക്ലാസ്സുകളിൽ പഠിയ്ക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം, 3 ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പ് ഉൾപ്പെടെ എത്തിച്ചേരേണ്ടതാണ്. ഇപ്പോൾ 5, 6, 7, 8 എന്നീ ക്ലാസ്സുകളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് അടുത്ത അദ്ധ്യയന വർഷത്തിൽ 6, 7, 8, 9 എന്നീ ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം നൽകുന്നു. 8, 9, 11 ക്ലാസ്സുകളിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റ്, സ്‌കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലും, 5,6,7 ക്ലാസ്സു കളിലേയ്ക്ക്’ ഫിസിക്കൽ ടെസ്റ്റിൻ്റെ അടിസ്ഥാനത്തിലുമാണ് സെലക്ഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 7356075313, 9744786578







