2026 ഫെബ്രുവരി മാസം നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലം തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍.
അശ്വതി: അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്ര ഫലമാണ് പ്രകടമാക്കുക. ആരോഗ്യപരമായ ഗുണങ്ങള്‍. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാവും. കുടുംബത്തില്‍ പുരോഗതി കാണുന്നുണ്ടെങ്കിലും ചെലവുകള്‍ വര്‍ധിക്കുന്നതാണ്. അയ്യപ്പസ്വാമിയെ നന്നായി പ്രാര്‍ത്ഥിക്കുക. ശനിയാഴ്ച വ്രതം എടുക്കുക. കൂട്ടു കച്ചവടം ഗുണം ചെയ്യുന്നതല്ല. സ്വന്തമായി ചെയ്യുന്ന കച്ചവടത്തില്‍ പുരോഗതി കാണും. മത്സര പരീക്ഷകളില്‍ വിജയിക്കും. മാതാവിന് ആരോഗ്യം മോശമാണ്. പിതൃസൂത്ത് വീതം വെച്ച് കിട്ടിയേക്കും. കുടുംബ ക്ഷേത്രത്തില്‍ ഉത്സവത്തിന് നേതൃത്വം നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചെറിയ ജോലികള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മാസാവസാനം പൊതുവേ മനസ്സമാധാനം കുറയും. കൃഷിയില്‍നിന്ന് ലാഭം കുറയും. വസ്തുവകകളില്‍ നിന്ന് ഗുണമില്ല. ഏജന്‍സി ഇടപാട് വിജയിക്കും. മനസ്സിനും ശരീരത്തിനും സുഖം.
ഭരണി: ഭരണി നക്ഷത്രക്കാര്‍ക്ക്പകുതി വരെ ഗുണം കുറയുന്നതായിട്ടാണ് കാണുന്നത്. പിന്നീട് ഗുണം കൂടിയും വരും. ജോലിയില്‍ അസ്വസ്ഥത. സാമ്പത്തികമായി ഗുണമില്ലായ്മ. മനസ്സമാധാന കുറവ് ഉണ്ടാകും. മഹാവിഷ്ണുവിന് നെയ് വിളക്ക്, പായസം, പുഷ്പാഞ്ജലി എന്നിവ നടത്തുക. നന്നായിട്ട് പ്രാര്‍ത്ഥിക്കുക. മകരമാസത്തെ അവസാന നാളില്‍ തൊഴില്‍ മേഖലയില്‍ സമരങ്ങള്‍ വന്നേക്കും. സന്ധി സംഭാഷണത്തില്‍ കൂടി പ്രശ്‌നം പരിഹരിക്കും .വരുമാനം വര്‍ദ്ധിക്കും അനാവശ്യ ചിന്തകള്‍ മനസ്സിനെ വ്യാകുലപ്പെടുത്തും. ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങള്‍ ഉണ്ടാവും. സമീപവാസികളുമായി ഭിന്നതയുണ്ടാവും. കുംഭമാസം സാമ്പത്തികം ഉന്നതി ഉണ്ടാവും. പുതിയ വാഹനമായി ബന്ധപ്പെട്ട് ഗുണമുണ്ടാകും.
കാര്‍ത്തിക: കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കര്‍മ്മത്തില്‍ ഉയര്‍ച്ചയുണ്ടാവും. സാമ്പത്തിക ഗുണം കുടുംബ സൗഖ്യം എന്നിവ ഉണ്ടാവും. സ്ത്രീകള്‍ക്ക് അവരവര്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും. നല്ല വിവാഹ ബന്ധം വരുന്നതാണ്. ആദിത്യ ഭഗവാനെ പ്രാര്‍ത്ഥിക്കുക. മകരമാസത്തില്‍ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കുറയുന്നതാണ്. ആരോഗ്യപരമായി ഗുണമില്ല. അസുഖം കാരണം ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥ സംഭവിച്ചേക്കാം. മകനുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വീട് നിർമാണം പകുതിയില്‍ നിര്‍ത്തേണ്ടി വരും. ഓഹരി വ്യാപാരത്തില്‍ നഷ്ടമുണ്ടാകും. ഉത്സവാദികളില്‍ പങ്കെടുക്കേണ്ടി വരും. ഉദ്യോഗ സംബന്ധമായ യാത്രകള്‍ നടത്തും. സ്ത്രീകള്‍ക്ക് ദൂരസ്ഥലത്തെ ജോലി അടുത്തേക്ക് കിട്ടാന്‍ ഇടയുണ്ട്. ആരോഗ്യപരമായി അത്ര ഗുണം പോരാ. ഭാര്യയുമായി രമ്യതയില്‍ ആവും.
രോഹിണി: രോഹിണി നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമാണ്. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍. സ്വന്തം ബിസിനസ്സില്‍ ഉയര്‍ച്ച. ഉദ്യോഗസ്ഥകള്‍ക്ക് പുതിയ ജോലി. സ്ത്രീകള്‍ക്ക് കലാരംഗങ്ങളില്‍ ഗുണവും സമ്മാനവും അംഗീകാരവും ലഭിക്കും. ആരോഗ്യപരമായി ഗുണം കുറയുന്നതാണ്. മകരമാസത്തില്‍ യാത്ര ചെയ്യുമ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടേക്കാം. വീട്ടില്‍ ഇലക്ട്രിക് സാധനങ്ങള്‍ കേടുവരും. സഹധര്‍മ്മിണിയുടെ പിറന്നാള്‍ ആഘോഷിക്കും. കുംഭമാസത്തില്‍ ഔഷധവുമായി ബന്ധപ്പെട്ട് കച്ചവടം ചെയ്യുന്നവര്‍ക്ക് ധാരാളം ലാഭമുണ്ടാകും. കൂട്ടുകച്ചവടം നഷ്ടത്തില്‍ സംഭവിക്കും. ദൂരദേശത്തേക്ക് ജോലിക്ക് പോകാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാദികളില്‍ വിജയം.
മകീര്യം: മകീര്യം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ മിശ്രഫലം ഉണ്ടാകുന്നതാണ്. സ്ത്രീകള്‍ക്ക് നല്ല വിവാഹ ബന്ധങ്ങള്‍ വരും. നല്ല ജോലിയില്‍ പ്രവേശിക്കാനവസരം. ദേവി ഭജന നടത്തുക. ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഗുണമുണ്ടാകും. ഓഹരി വിപണി വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്താല്‍ വളരെ ഗുണം. കര്‍മ്മരംഗം പൊതുവേ ഗുണമാണ്. സഹോദരന്റെ സഹായം പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കും. വിദേശ വാസയോഗം.
തിരുവാതിര: പുതുകാര്യങ്ങളില്‍ വിജയിക്കാനും ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടാക്കാനും യോഗം. സ്ത്രീകള്‍ക്ക് അവര്‍ സ്വന്തമായി ചെയ്യുന്ന ബിസിനസില്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കും. മഹാദേവനെ പ്രാര്‍ത്ഥിക്കുക. ജലധാര, പിന്‍വിളക്ക് എന്നിവ നടത്തുക. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തടസ്സങ്ങള്‍ ഇല്ലാതെ നടക്കും. വാണിജ്യ വ്യവസായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ഭൂമി കച്ചവടത്തില്‍ നല്ല ലാഭം കിട്ടുന്നതാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ഹോട്ടല്‍, കൂള്‍ബാര്‍ എന്നീ ബിസിനസ് നടത്തുന്നവര്‍ക്ക് വളരെ ഗുണമുള്ള സമയം. ജോലിക്കാരെക്കൊണ്ട് സ്വല്പം പ്രയാസങ്ങള്‍ വന്നേക്കാം. ഉദ്യോഗസ്ഥകള്‍ക്ക് താല്‍ക്കാലിക ജോലി ലഭിച്ചേക്കും. അന്യസംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് ജോലി മാറ്റം ഉണ്ടാവും.
പുണര്‍തം: പുണര്‍തം നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണദോഷ സമ്മിശ്ര ഫലം. എങ്കിലും ഗുണാധിക്യം കാണുന്നുണ്ട്. മഹാവിഷ്ണുവിനെ നന്നായി പ്രാര്‍ത്ഥിക്കുക നെയ് വിളക്ക്, പാല്‍പായസം, പുഷ്പാഞ്ജലി എന്നിവ നടത്തുക. കഥകളും നോവലുകളും രചിക്കുന്നവര്‍ക്ക് നല്ല സമയം. പൊതുവേ കര്‍മ്മരംഗം ഗുണകരമാണ്. ശത്രുക്കളും അസൂയാലുകളും ദോഷങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഈശ്വര പ്രാര്‍ത്ഥന നടത്തുക. കൂട്ടുകച്ചവടത്തില്‍ ഗുണമാണ്. എല്ലാം അനുകൂല സമയമാണ്. വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരും എല്ലാ കാര്യങ്ങളിലും ഗുണകരമായ മാറ്റം.
പൂയ്യം: പൂയ്യം നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണം കുറയും. മാനസിക അസ്വസ്ഥത. ജോലികളില്‍ സ്ഥാനം മാറ്റം, സാമ്പത്തികമായി പ്രയാസം, മനസ്സുഖക്കുറവ് എന്നിവയുണ്ടാകും. കരസേനയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ സാധ്യത. സ്വന്തമായി സ്ഥലമോ വീടോ വാങ്ങാന്‍ ഇടവരും. മകന്റെ ജോലി കാര്യത്തില്‍ പുരോഗതി കാണും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടത്താന്‍ ഇടവരും. സാങ്കേതികമായി പഠിച്ചവര്‍ക്ക് നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഗുണമുണ്ടാകും. ലോഹ കച്ചവടം ചെയ്യുന്നവര്‍ക്ക് വ്യാപാരം കുറയും. ജോലിക്കാരെക്കൊണ്ട് നഷ്ടങ്ങള്‍ സംഭവിച്ചേക്കും.
ആയില്യം: ആരോഗ്യപരമായും ജോലിസംബന്ധമായും ഗുണം കുറയും. വക്കീല്‍ ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നുചേരും. സാമ്പത്തിക ഗുണം ഉണ്ടാവുന്നതാണ്. ഗൃഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതാണ്. മാതാവിന്റെ സ്വത്തിനെപ്പറ്റി തര്‍ക്കം. വാദസംബന്ധമായ അസുഖങ്ങള്‍ വന്നേക്കാം. അനാരോഗ്യം കാരണം നിശ്ചയിച്ച യാത്ര മാറ്റിവെക്കും. ജോലിയില്‍ സമാധാനം കുറയും. മേലധികാരിയുടെ ആനുകൂല്യം കുറയും. പൊതുവേ സുഖം കുറഞ്ഞ മാസം. വീട്ടില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. സഹപ്രവര്‍ത്തകരെ കൊണ്ട് ഗുണമുണ്ടാകും. മഹാവിഷ്ണു ക്ഷേത്രദര്‍ശനം, വിഷ്ണുവിന് പാല്‍പ്പായസം, നാഗപൂജ എന്നിവ നടത്തുക.
മകം: ഈ വര്‍ഷം അഭിഷ്ട സിദ്ധി ഉണ്ടാവും. സാമ്പത്തിക ഗുണമുണ്ടാകും. കര്‍മ്മപുരോഗതി. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരികയും അതില്‍ പല ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. സ്ത്രീകള്‍ക്കു അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പെട്ടെന്ന് നടന്നു കിട്ടും. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക നിരാഞ്ജനം സമര്‍പ്പിക്കുക. സ്വയം തൊഴിലില്‍ വരുമാനം വര്‍ദ്ധിക്കുന്നതാണ്. തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് നല്ല സ്ഥാപനത്തില്‍ ജോലി ലഭിക്കും. വിലപിടിപ്പുള്ള രേഖകളോ പണമോ നഷ്ടപ്പെടാതെ നോക്കുക. സ്‌നേഹിതന്മാരുമായി ഒത്തുകൂടാന്‍ അവസരം ലഭിക്കും. ഇരിക്കുന്ന സ്ഥാപനത്തില്‍ തസ്‌കര ശല്യം ഉണ്ടാവും. സന്താനങ്ങളുടെ ഉന്നമനത്തിനായി പ്രയത്‌നിക്കും. ഭാര്യയുമായുള്ള ഭിന്നത തീരും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. അഭിഭാഷകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്ല സമയം. പണിമുടക്ക് കാരണം വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നേക്കാം.
പൂരം: സാമ്പത്തിക ഗുണം. സന്തോഷം തുടര്‍ന്നു പോരുന്ന പലകാര്യങ്ങളില്‍ നിന്നും പിന്നോക്കം പോകാന്‍ ശത്രുക്കള്‍ പ്രേരണം നല്‍കും. അവ ധീരമായി നേരിട്ട് പ്രവര്‍ത്തനങ്ങള്‍ മുന്‍പത്തെ പോലെ ചെയ്തുകൊണ്ടിരിക്കണം. വ്യക്തികളില്‍ നിന്നും സഹകരണവും സഹായം ലഭിക്കും. ലോണുകളും മറ്റും ക്രെഡിറ്റ് സൗകര്യങ്ങളും അനുഭവത്തില്‍ വരും. കുടുംബബന്ധങ്ങളെ പറ്റി ചിന്തിച്ചു കൊണ്ടേയിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളെല്ലാം കാലതാമസം നേരിടും. വിഷമതകള്‍ക്കിടയിലും സന്തോഷവും പ്രസന്നതയും നിലനിര്‍ത്തും. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സ്ഥിരീകരണം ലഭിക്കും. പുതിയ വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടും.
ഉത്രം: ഉത്രം നക്ഷത്രത്തിന് ചിങ്ങക്കൂര്‍കാര്‍ക്ക് കൂടുതല്‍ ഗുണമാണ് കന്നി കൂറുകാര്‍ക്ക് ഗുണദോഷം. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലഘട്ടം. ഏറ്റെടുത്ത കാര്യങ്ങള്‍ തൃപ്തികരമായി പൂര്‍ത്തികരിക്കാന്‍ ആകാത്തതിനാല്‍ മാനോ വിഷമമുണ്ടാവും. ഒരു കാര്യത്തിലും പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. ദൂരയാത്രയ്ക്ക് സാധ്യത. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. അതിര്‍ത്തി, വഴി എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടാവാം. പൊതുവേ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ഈശ്വര പ്രാര്‍ത്ഥന നന്നായി വേണം.
അത്തം: അത്തം നക്ഷത്രക്കാര്‍ക്ക് ഗുണവും ദോഷവും സമ്മിശ്രമായി വരും. ജോലിസംബന്ധമായ തടസ്സം, ബിസിനസ്സില്‍ പുരോഗതിക്കുറവ് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ നിയമം കാരണം ബിസിനസ് അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാകും. നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തുക്കള്‍ തിരികെ ലഭിക്കും. ലോട്ടറിയില്‍ നിന്ന് ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്ന സന്ദര്‍ഭമാണ്. മനസ്സ് അസ്വസ്ഥമാകും. ബിസിനസ്സിലുളള പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി പരിഹരിക്കും. സ്ത്രീജനങ്ങളുമായി വാദപ്രതിവാദങ്ങള്‍ നടത്തുക മൂലം ദോഷകരമായി ബാധിക്കും. നവഗ്രഹപൂജയും ശനിയാഴ്ച വ്രതവും ദോഷ പരിഹാരത്തിന് നല്ലത്. ശനിയാഴ്ച വ്രതം എടുക്കുക.
ചിത്ര: കന്നിക്കൂര്‍കാര്‍ക്ക് ഗുണം കൂടി വരും. വ്യവഹാരങ്ങളില്‍ വിജയം സാമ്പത്തികമായി ഞെരുക്കം. കിട്ടാനുള്ള പണത്തിന് കാലതാമസം എടുക്കും. സ്ത്രീകള്‍ക്ക് വിചാരിക്കുന്ന കാര്യങ്ങള്‍ യഥാസമയം നടക്കും. പ്രതീക്ഷിക്കാത്ത സമയത്ത് ധനാഗമനം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ബോണ്ടുകള്‍ മുഖേനയോ പ്രോമിസറി നോട്ടുകള്‍ മുഖേന കിട്ടേണ്ട പണം കൈവശം വരും. കുടുംബത്തില്‍ വഴക്കുണ്ടായേക്കാം. ബിസിനസ്സില്‍ കള്ളക്കളികള്‍ ശ്രദ്ധിക്കണം. പലതരം സുഖങ്ങള്‍ അടുത്ത് വന്നുചേരുന്നുണ്ടെങ്കിലും അനുഭവിക്കാന്‍ അവസരം ലഭിക്കുകയില്ല. ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യമുണ്ടാകും.
ചോതി: ചോതി നക്ഷത്രക്കാര്‍ക്ക് ഗുണം. നല്ല ജോലിയില്‍ പ്രവേശിക്കുകയും സാമ്പത്തികമായി ഉന്നതി ഉണ്ടാവുകയും ചെയ്യും. കുടുംബത്തിലും ഗുണമാണ്. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാനും അതില്‍ അഭിവൃദ്ധി ഉണ്ടാവാനും യോഗം. ശിവഭജനം നടത്തുക. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിച്ചേക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം വിജയത്തില്‍ കലാശിക്കും. ധനപരമായ വിഷമങ്ങള്‍ പരിഹരിക്കപ്പെടും. സ്ത്രീജനങ്ങളില്‍ നിന്ന് അപമാനിതരാകാന്‍ സാധ്യത. ബിസിനസ്സില്‍ ശ്രദ്ധിക്കേണ്ടതാണ്. മനസ്സ് അസ്വസ്ഥമാകും. കടബാധ്യതകള്‍ വര്‍ദ്ധിക്കും. ഭാര്യയുമായി അഭിപ്രായവ്യത്യാസമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ നഷ്ടം നേരിടും. കേസ്, വാക്കേറ്റം എന്നിവ മൂലം കോടതി കയറേണ്ട സാഹചര്യം ഉണ്ടാകും. കുടുംബം സന്താന ഭാഗ്യം കൊണ്ട് അനുഗ്രഹീതമാകും.
വിശാഖം: വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് സ്ഥാനങ്ങളും പദവികളും ലഭിക്കുകയും സാമ്പത്തികമായി പുരോഗതി ഉണ്ടാവുകയും ചെയ്യും. സ്ത്രീകള്‍ക്ക് മനസ്സമാധാനം. കുടുംബ സൗഖ്യവും ഉണ്ടാവും. ജോലിയില്‍ പുരോഗതിയും അധികാരവും ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം ഉണ്ടാകും. കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രസക്തിയും വര്‍ദ്ധിക്കും. രാഷ്ട്രീയക്കാര്‍ക്ക് ജനസ്വാധീനം വര്‍ദ്ധിക്കും. സര്‍വ്വകാര്യങ്ങളിലും വിജയം. അയല്‍ക്കാരുമായി ചില പ്രശ്‌നങ്ങളുണ്ടാകും. കര്‍മ്മ സ്ഥാനത്ത് പുരോഗതി ഉണ്ടാകും. ഈശ്വര കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. വിദേശയാത്ര സഫലമാവുകയും ഗുണം ചെയ്യുകയും ചെയ്യും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.
അനിഴം: അനിഴം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഉണ്ടാവുക. ആരോഗ്യ സ്ഥിതി സമ്മിശ്രം. സ്ത്രീകള്‍ക്ക് കര്‍മ്മത്തില്‍ തടസ്സം ഉണ്ടാവുകയും കിട്ടാനുള്ള കാര്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. സാമ്പത്തിക വിഷമതകള്‍ പരിഹരിക്കപ്പെടും. വിദ്യാവിജയം, സ്ഥാനമാന ലാഭം എന്നിവ ഉണ്ടാകും. പുതിയ ബിസിനസുകളില്‍ ഇടപെടുന്നതിന് അനുയോജ്യമായ സമയമല്ല. ഫാക്ടറികളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് ജനസമ്മതി നേടും. പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാകും. പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. ഭൂമി, വാഹനം എന്നിവയുടെ വില്‍പ്പനയില്‍ കൂടി ധനലഭം. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക.
തൃക്കേട്ട: സാമ്പത്തിക ഞെരുക്കവും കര്‍മ്മ പുരോഗതിക്കുറവും കുടുംബത്തില്‍ അസ്വസ്ഥകളും അനുഭവപ്പെടുന്നതാണ്. ഈശ്വര പ്രാര്‍ത്ഥന ദോഷം പരിഹരിക്കും. സ്ത്രീകള്‍ക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കാന്‍ താമസം നേരിടും. വ്യാപാര രംഗത്ത് പലവിധ ഇടപെടലുകള്‍ ഉണ്ടായെന്നു വരും. പ്രമേഹം, രക്തസമ്മര്‍ദം എന്ന രോഗമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. മാസാവസാനം ഭരണാധികാരികളുടെ ഇഷ്ടപാത്രമാകും. സന്താനങ്ങള്‍ മുഖേന സാമ്പത്തികം നേട്ടം. ബിസിനസില്‍ കുറച്ചുകൂടി ശ്രദ്ധ ആവശ്യമായി വരും. ഭാര്യാഗ്രഹം നവീകരിക്കും. പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. ധനസ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ഥികള്‍ പരീക്ഷകളില്‍ വിജയം കൈവരിക്കും. രോഗത്തില്‍ നിന്നും മുക്തി നേടും. സമൂഹത്തിലെ ഉന്നതസ്ഥാനം അലങ്കരിക്കേണ്ടിവരും .
മൂലം: കര്‍മ്മ പുരോഗതി, കുടുംബസൗഖ്യം എന്നിവ ഉണ്ടാകുന്നതാണ്. സ്ത്രീകള്‍ കലാരംഗങ്ങളിലും പൊതുകാര്യങ്ങളിലും ശോഭിക്കുന്നതാണ്. അയ്യപ്പസ്വാമിയെ ഏത് സമയത്തും പ്രാര്‍ത്ഥിക്കുക. ശനിയാഴ്ച വൃതം എടുക്കുക. മാന്യതയും പദവിയും നേതൃത്വവും ഉണ്ടാവും. മത്സരങ്ങളില്‍ വിജയിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. രോഗികള്‍ക്ക് അസുഖം വര്‍ദ്ധിക്കും. പുതിയ വീട്, വാഹനം ഇവ വാങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യ സംബന്ധമായി ചില പ്രയാസങ്ങള്‍ നേരിടും. സന്താനങ്ങളെപ്പറ്റി വ്യാകുലപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. ഭാര്യയുമായി അടുപ്പം വര്‍ദ്ധിക്കും.
പൂരാടം: ജോലിയില്‍ സ്ഥിരത. അംഗീകാരം, സാമ്പത്തിക മെച്ചം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ജോലിയില്‍ ചേരാന്‍ അവസരം. സ്ത്രീകള്‍ക്ക് പുതിയ തൊഴില്‍ സംരംഭം തുടങ്ങിയാല്‍ ഗുണമായിരിക്കും. മനസ്സിന് സമാധാനവും ശാന്തിയും പ്രതീക്ഷിക്കാം.. സാമ്പത്തിക നില ഭദ്രമായിരിക്കും. ചില സാഹസിക കാര്യങ്ങളില്‍ മുന്നിട്ടിറങ്ങി എന്ന് വരാം. ഭൂമി വാങ്ങണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ആഗ്രഹം സാധിക്കും. പരസ്യങ്ങളിലും മറ്റും ലാഭമുണ്ടാകും. സന്താനങ്ങള്‍ പരീക്ഷകളില്‍ മെച്ചപ്പെട്ട വിജയം കൈവരിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. കരാര്‍ വകയിലോ എഗ്രിമെന്റ് മുഖേനയോ കിട്ടേണ്ട പണം കൈവശം വന്നുചേരും. കൃഷി, വാടക എന്നിവയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ഭാര്യയുമായി രമ്യതയില്‍ വര്‍ദ്ധിക്കും. തര്‍ക്കങ്ങളില്‍ നിന്നും മാറി നില്‍ക്കും.
ഉത്രാടം: ഈ നക്ഷത്രം ധനുകൂറുകാര്‍ക്ക് ഗുണവും മകരക്കൂറ് ഗുണദോഷ മിശ്ര ഫലവും ഉണ്ടാക്കുന്നതാണ്. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി സമയവും ധനവും ചിലവഴിക്കാന്‍ സാധിക്കും. ധാരാളം തീര്‍ത്ഥയാത്രകള്‍ നടത്തും. സ്ത്രീകള്‍ക്ക് ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കും. മഹാവിഷ്ണുവിനെയും മഹാദേവനെയും പ്രാര്‍ത്ഥിക്കുക. സ്വന്തം നിലയിലുള്ള കര്‍മ്മം മറ്റൊരാളോട് ചേര്‍ന്ന് വിപുലീകരിക്കും. വസ്ത്രം, ആഭരണം ഇവയുമായി ബന്ധപ്പെട്ടവര്‍ക്കും നല്ല ലാഭം കിട്ടാവുന്നതാണ്. പ്രേമബന്ധങ്ങള്‍ തകരുന്നത് കാണാം. പുതിയ വീട്, വാഹനം എന്നിവ വാങ്ങുന്നതാണ് ജോലി സംബന്ധമായി വീട് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉണ്ടാവും. സാമ്പത്തികമായി പ്രയാസങ്ങള്‍ ഉണ്ടാവും. വിദ്യാവിജയം കൈവരിക്കും. സ്ഥാനമാനാദികള്‍ ലഭിക്കും. പുണ്യസ്ഥലങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കും. ആരോഗ്യസ്ഥിതിയും മോശമാകാനിടയുണ്ട്. പലകാര്യങ്ങളിലും ദീര്‍ഘവീക്ഷണം കുറയും. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അപമാനിതരാകാന്‍ ഇടയുണ്ട്.
തിരുവോണം: വ്യാപാരത്തില്‍ ഉയര്‍ച്ച. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ധാര്‍മിക കാര്യങ്ങള്‍ക്ക് വേണ്ടി പണവും സമയവും ചെലവഴിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. വിദ്യാര്‍ഥികള്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കും. പിതാവിന്റെ തൊഴിലേറ്റെടുത്ത് നടത്തേണ്ടിവരും. സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കും. ഗുരുജനങ്ങളുടെ പ്രീതിക്കായി പ്രവര്‍ത്തിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അനാവശ്യമായി പണം ചെലവഴിക്കും.
അവിട്ടം: ഈ നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണം. കാര്യങ്ങള്‍ക്ക് ആദ്യം മുടക്കങ്ങള്‍ കാണാമെങ്കിലും പിന്നീട് ഗുണകരമായി വരുന്നതാണ്. സാമ്പത്തികമായി ഗുണമുണ്ടാകും. കര്‍മ്മരംഗം പുരോഗമിക്കും. സ്ത്രീകള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ജോലിയില്‍ മാറ്റം ലഭിക്കും. പലവിധ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. പ്രതിസന്ധികളെ അനായാസം നേരിടും. വ്യക്തിത്വം മാനിക്കപ്പെടുകയും വാക്കിന് പരിഗണന ലഭിക്കുകയും ചെയ്യും. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് സ്ഥാനമാനം ലഭിക്കും. പ്രേമവിവാഹം നടക്കാനിടയുണ്ട്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. മാധ്യമ മേഖലയിലുള്ളവര്‍ക്ക് ഏറ്റവും അനുകൂലമായ സമയം അഭിപ്രായപ്രകടനങ്ങളും നിശബ്ദ വിമര്‍ശനങ്ങള്‍ കൊണ്ട് ശത്രുക്കളെ വേണ്ടുവോളം സൃഷ്ടിക്കുന്ന കാലമാണ്. തൊഴില്‍ മാറ്റത്തിന് സാധ്യതയുണ്ട്. കടബാധ്യതകള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിക്കും. സാമൂഹ്യകാര്യങ്ങളില്‍ പെട്ട് ചെറുയാത്രകള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. പിതൃസ്വത്ത് അനുഭവയോഗ്യമാകും.
ചതയം: മനസ് സന്തോഷത്തിനും ഇട. സാമ്പത്തികം മെച്ചപ്പെടും. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ഗുണമുണ്ടാകും. വാത വിഷയവുമായി ബന്ധപ്പെട്ടവര്‍ക്ക് അസുഖം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. കൂടാതെ ചികിത്സിപ്പിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. വീട്ടില്‍ അതിഥികള്‍ വന്നുകൊണ്ടേയിരിക്കും. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. ചെയ്യാത്ത കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യം ഉണ്ടാകും. വിഷബാധ എന്നിവ ശ്രദ്ധിക്കണം. എത്ര വരുമാനം ഉണ്ടായാലും പണത്തിന് തിടുക്കം അനുഭവിക്കുന്നതാണ്. പെട്ടെന്ന് തന്നെ ഇതെല്ലാം തന്നെ തരണം ചെയ്യും. വിദ്യാരംഗത്ത് ഉയര്‍ച്ചയുണ്ടാകും. പലകാര്യങ്ങളും തുറന്നു പറയാനുള്ള പ്രവണത ഉണ്ടാവും. ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. അനാവശ്യമായി മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം കുറയ്‌ക്കേണ്ടതാണ്. ശിവ ഭജനം വേണം.
പൂരുട്ടാതി: ഈ നക്ഷത്രക്കാര്‍ക്ക് കുംഭ കൂറുകാര്‍ക്ക് ഗുണവും മീനക്കൂര്‍കാര്‍ക്ക് ദോഷവും. കുടുംബസൗഖ്യം കര്‍മ്മത്തില്‍ അഭിവൃദ്ധി. സാമ്പത്തിക പുരോഗതി. ശത്രുദോഷം, വാക്‌ദോഷം എന്നിവ ഉണ്ടാവും. വെട്ടക്കൊരുമകനെ പ്രാര്‍ത്ഥിക്കുക. സ്ത്രീകള്‍ക്ക് ടൈലറിംഗ്, ബ്യൂട്ടിപാര്‍ലര്‍ എന്നിവ നടത്തിയാല്‍ ഗുണമുണ്ടാകും. മരണവാര്‍ത്ത കേള്‍ക്കാന്‍ ഇടവരും. മനസ്വസ്ഥത തീരെ ലഭിക്കുകയില്ല. മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുന്ന സാഹചര്യം അനുഭവപ്പെടും. വളര്‍ത്തു മൃഗങ്ങളുടെ ആക്രമുണ്ടായേക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം വരും. തൊഴിലിലും ബിസിനസിലും നൂതന സാങ്കേതിവിദ്യ ഉപയോഗിക്കും. വീട്ടുകാര്യങ്ങളും ബിസിനസ് കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ചയുണ്ടാവും. സ്റ്റേഷനറി പോലുള്ള കടകള്‍ നടത്തുന്നവര്‍ക്ക് നല്ല വരുമാനം ലഭിക്കും. സര്‍വീസുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നേട്ടമുണ്ടാകും. സഹോദരങ്ങളുടെ വിവാഹത്തിനായി പണം ചെലവഴിക്കും.
ഉത്രട്ടാതി: ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയം. ജോലി മുടക്കം, സാമ്പത്തിക നഷ്ടം മേലധികാരികളില്‍ നിന്ന് അനുകൂല കുറവ് അനുഭവപ്പെടും. ചെയ്യുന്ന ജോലിയില്‍ അസ്വസ്ഥത ഉണ്ടാവും. സ്ത്രീകള്‍ക്ക് ജോലി സ്വല്പം ഗുണമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും. വീട്ടില്‍ അന്തരീക്ഷം സുഖകരമായിരിക്കും. കടക്കാരെ കൊണ്ടുള്ള ശല്യം വര്‍ദ്ധിക്കും. ധനനഷ്ടം വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടും. മനസ്സിന് സമാധാന കുറവ്. രോഗം പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ ജീവിത നിലവാരവും സുഖവും ഉയരും. ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. കൃഷിയില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ഭക്ഷ്യവിഷബാധയേറ്റ ആശുപത്രിയില്‍ കഴിയാന്‍ യോഗം ഉണ്ട്. ബന്ധു ജനങ്ങളുടെ വിയോഗം മനസ്സിനെ വ്യാകുലമാക്കും. രക്ഷിതാക്കളും കുടുംബങ്ങളും ഒത്തൊരുമ്മിച്ച് പ്രവര്‍ത്തിക്കും. വിഷ്ണു ഭജന വേണം.
രേവതി: സാമ്പത്തിക ഞെരുക്കം. വിദേശയാത്രയ്ക്ക് മുടക്കം. കാര്യ വിജയങ്ങള്‍ക്ക് താമസം. സ്ത്രീകള്‍ക്ക് കലാ മത്സരങ്ങളില്‍ വിജയം. മനസ്സില്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുമെങ്കിലും ഒന്നും നടപ്പാക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവില്ല. ബിസിനസ്സില്‍ സ്വല്‍പ്പം മാന്ദ്യം അനുഭവപ്പെടും. പന്തയം വയ്ക്കുകയും നഷ്ടപ്പെടുകയും ചെയ്യും. സ്വജ്ജന സമ്പര്‍ക്കം മൂലം പല നേട്ടങ്ങളും ഉണ്ടായേക്കാം. ജോലിസ്ഥലത്ത് എല്ലാവരുടെയും പ്രശംസ ലഭിക്കും. ഭക്ഷ്യവിഷബാധ കാരണം ആശുപത്രി വാസയോഗം. പുതിയ പദവിയും ജീവിത സുഖവും ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉണ്ടാകും. പലപ്പോഴും ധര്‍മ്മകാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായി കാണാം. കൂടെക്കൂടെ യാത്രകള്‍ വേണ്ടി വരും. അനാവശ്യ കാര്യങ്ങളെ ചൊല്ലി മാനസിക സംഘര്‍ഷം ഉണ്ടാവുന്നതാണ്. വീട് നിര്‍മ്മിക്കാന്‍ പദ്ധതി.







