കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളികൾക്കുള്ള ബോധവത്കരണ പരിപാടി ‘തീരോന്നതി – അറിവ്’ ജനുവരി 29 രാവിലെ 10 മുതൽ 2.30 വരെ മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചു നടത്തി. പരിപാടി എം. പി അഖില (ബഹു. പ്രസിഡന്റ് മൂടാടി ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര ഒ സ്വാഗതം ആശംസിച്ചു. സി കെ ശ്രീകുമാർ (ബഹു വൈസ് പ്രസിഡന്റ് മൂടാടി ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.
കെ പി കരീം (1ാം വാർഡ് മെമ്പർ മൂടാടി ഗ്രാമപഞ്ചായത്ത്), കെ സത്യൻ (16ാം വാർഡ് മെമ്പർ മൂടാടി ഗ്രാമപഞ്ചായത്ത്), പപ്പൻ മൂടാടി (17ാം വാർഡ് മെമ്പർ മൂടാടി ഗ്രാമപഞ്ചായത്ത്), സവിത കെ കെ (18ാം വാർഡ് മെമ്പർ മൂടാടി ഗ്രാമപഞ്ചായത്ത്), റൗസി ബഷീർ( 19ാം വാർഡ് മെമ്പർ മൂടാടി ഗ്രാമപഞ്ചായത്ത്), സജിന പിരിഷത്ത് ( 20ാം വാർഡ് മെമ്പർ മൂടാടി ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ശരണ്യ പി (Project officer) മത്സ്യഫെഡ് പദ്ധതികൾ വിശദീകരിച്ചു. ഡോ. റസ്മിന (മെഡിക്കൽ ഓഫീസർ) ആരോഗ്യം ആനന്ദം എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് അവതരിപ്പിച്ചു. പ്രകാശൻ യു വി (S I coastal police officer Elathur) കടൽത്തീര സുരക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് അവതരിപ്പിച്ചു. ആദിത്യ എൽ വി ഫിഷറീസ് വകുപ്പ് പദ്ധതികൾ വിശദീകരിച്ചു. കുമാരി ആതിര ഒ (FEO കൊയിലാണ്ടി) സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ച് വിശദീകരിച്ചു. സന്ധ്യ പി കെ (AFEO) LSGD പദ്ധതികൾ വിശദീകരിച്ചു. തുടർന്ന് നന്ദി പ്രകാശനത്തോട് കൂടി പരിപാടി അവസാനിച്ചു.







