ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ ചെങ്ങോട്ട്കാവ് പത്താം വാർഷികാഘോഷം ജനുവരി 28 ന് ‘ആതിര’ യിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തസ്ലീന നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാനി, പഞ്ചായത്ത് മെമ്പർ ഷീജ രാമകൃഷ്ണൻ, എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തൻ്റെ അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തിയാക്കിയ ട്രാക് പ്രസിഡണ്ട് കൂടിയായ അഡ്വ: എൻ ചന്ദ്രശേഖരനെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡണ്ട് തസ്ലീന നാസർ പൊന്നാട അണിയിച്ചു.
ചടങ്ങിൽ പൂക്കാട് കലാലയം പ്രസിഡണ്ട് അഡ്വ: കെ.ടി ശ്രീനിവാസൻ, സീനിയര്‍ സിറ്റിസൺ ചെങ്ങോട്ട്കാവ് പഞ്ചായത്ത് സിക്രട്ടറി രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ സിക്രട്ടറി വേണുഗോപാലൻ സ്വാഗതവും, ട്രഷറർ അഷറഫ് നന്ദിയും പറഞ്ഞു. അബാക്കസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ച് വിദ്യാര്‍ത്ഥികൾക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
നാസർ കിഡ്സ്, അബ്ദു-താജ്, അബ്ദുളകുട്ടി -പുലരി, മമ്മത് കോയ കുനിയിൽ, ഇല്ലത്ത്, രാമദാസൻ, രാമചന്ദ്രൻ കുറ്റിക്കാട്ടിൽ, ഹരീഷ് ക്ലാപ്പ്സ്, മൻസൂർ എന്നിവർ സംസാരിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ട്രാക് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത്. കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും മൊമെന്റോകളും സമ്മാനിച്ചു.







