പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
രാജ്യസഭാംഗവും ഒളി
മ്പിക് അസോസിയേഷൻ അധ്യക്ഷയുമായ പി.ടി. ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 12.30-ഓടെ പെരുമാൾപുരത്തെ പിലാവുള്ളകണ്ടി തെക്കെ പറമ്പിൽ വീട്ടിൽ (ഉഷസ്) കുഴ ഞ്ഞുവീഴുകയായിരുന്നു. സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.
സി.ഐ.എസ്.എഫിൽ ഇൻ സ്പെക്ടറായിരുന്നു. മകൻ: വിഘ്നേഷ് വി. ഉജ്വൽ. മരുമകൾ: കൃഷ്ണ (കൊച്ചി). പാർലമെന്റ് സമ്മേ ളനത്തിൽ പങ്കെടുക്കാൻപോയ പി.ടി. ഉഷ മരണസമയത്ത് പയ്യോളിയിൽ ഇല്ലായിരുന്നു.







